1
RORELTUTE 16:20
സത്യവേദപുസ്തകം C.L. (BSI)
പിന്നീട് അവൾ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യർ ഇതാ നിന്നെ വളഞ്ഞിരിക്കുന്നു.” അയാൾ ഉണർന്നു. സർവേശ്വരന്റെ ശക്തി തന്നെ വിട്ടുപോയതറിയാതെ “മുൻ അവസരങ്ങളിൽ ചെയ്തതുപോലെതന്നെ ഞാൻ സ്വതന്ത്രനാകും” എന്ന് അയാൾ പറഞ്ഞു
താരതമ്യം
RORELTUTE 16:20 പര്യവേക്ഷണം ചെയ്യുക
2
RORELTUTE 16:28
അപ്പോൾ ശിംശോൻ സർവേശ്വരനോട് ഇപ്രകാരം പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, എന്നെ ഓർക്കണമേ; ഈ ഒരു പ്രാവശ്യംകൂടി ഞാൻ യാചിക്കുന്നു; എന്റെ കണ്ണുകളിൽ ഒന്നിനുവേണ്ടി എങ്കിലും പകരംവീട്ടാൻ എനിക്കു ശക്തി നല്കിയാലും.”
RORELTUTE 16:28 പര്യവേക്ഷണം ചെയ്യുക
3
RORELTUTE 16:17
ഒടുവിൽ അയാൾ സത്യം അവളോടു തുറന്നുപറഞ്ഞു: “എന്റെ തലയിൽ ഇതുവരെ ക്ഷൗരക്കത്തി തൊട്ടിട്ടില്ല; ജനനംമുതൽതന്നെ ഞാൻ ദൈവത്തിനു നാസീർവ്രതസ്ഥൻ ആയിരുന്നു; എന്റെ തല മുണ്ഡനം ചെയ്താൽ എന്റെ ശക്തി ക്ഷയിക്കും; ഞാൻ മറ്റു മനുഷ്യരെപ്പോലെ ആകും.”
RORELTUTE 16:17 പര്യവേക്ഷണം ചെയ്യുക
4
RORELTUTE 16:16
ഇങ്ങനെ പറഞ്ഞ് അവൾ ദിവസംതോറും ശിംശോനെ അസഹ്യപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തു. മരിച്ചാൽ കൊള്ളാമെന്നുപോലും അയാൾ ആഗ്രഹിച്ചു.
RORELTUTE 16:16 പര്യവേക്ഷണം ചെയ്യുക
5
RORELTUTE 16:30
“ഫെലിസ്ത്യരോടുകൂടി ഞാനും മരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ശിംശോൻ കുനിഞ്ഞ് തൂണുകളിൽ ആഞ്ഞുതള്ളി. അപ്പോൾ അവിടെ കൂടിയിരുന്ന ഫെലിസ്ത്യപ്രഭുക്കന്മാരുടെയും ജനങ്ങളുടെയുംമേൽ ക്ഷേത്രം ഇടിഞ്ഞുവീണു. ജീവിച്ചിരുന്ന സമയത്തു കൊന്നതിനെക്കാൾ കൂടുതൽ ആളുകളെ ശിംശോൻ തന്റെ മരണസമയത്തു കൊന്നു.
RORELTUTE 16:30 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ