എഫ്രയീമ്യരിൽനിന്ന് ഗിലെയാദ്യർ യോർദ്ദാൻനദിയിലെ കടവുകൾ അധീനമാക്കി. അഭയാർഥിയായ ഒരു എഫ്രയീമ്യൻ നദി കടക്കാൻ അനുവാദം ചോദിക്കുമ്പോൾ; “നീ എഫ്രയീമ്യനാണോ” എന്ന് അവർ ചോദിക്കും. “അല്ല” എന്ന് അവൻ പറഞ്ഞാൽ “ശിബ്ബോലത്ത്” എന്നു പറയാൻ അവർ ആവശ്യപ്പെടും. ആ പദം ശരിയായി ഉച്ചരിക്കാൻ കഴിയാതെ “സിബ്ബോലത്ത്” എന്നു പറയും. അപ്പോൾ അവർ അവനെപ്പിടിച്ച് ആ കടവിൽവച്ചുതന്നെ കൊന്നുകളയും. ആ കാലത്ത് അങ്ങനെ എഫ്രയീമ്യരിൽ നാല്പത്തീരായിരം പേർ സംഹരിക്കപ്പെട്ടു.