1
HABAKUKA 1:5
സത്യവേദപുസ്തകം C.L. (BSI)
ജനതകളേ, നോക്കിക്കാണുക; നിങ്ങൾ അദ്ഭുതപ്പെട്ട് വിസ്മയഭരിതരാകുവിൻ; കാരണം, കേട്ടാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ കാലത്ത് ഞാൻ ചെയ്യാൻ പോകുന്നു.
താരതമ്യം
HABAKUKA 1:5 പര്യവേക്ഷണം ചെയ്യുക
2
HABAKUKA 1:2
സർവേശ്വരാ, അങ്ങു കേൾക്കാതിരിക്കെ ഞാൻ എത്രനാൾ സഹായത്തിനുവേണ്ടി നിലവിളിക്കണം? അങ്ങു രക്ഷിക്കാതിരിക്കെ അക്രമത്തിനെതിരെ ഞാൻ എത്രനാൾ നിലവിളിക്കണം?
HABAKUKA 1:2 പര്യവേക്ഷണം ചെയ്യുക
3
HABAKUKA 1:3
ഇതുപോലെയുള്ള നീതികേടു കാണാനും കഷ്ടതകൾ നോക്കിക്കൊണ്ടിരിക്കാനും എനിക്ക് ഇടവരുത്തുന്നത് എന്ത്? വിനാശവും അക്രമവും ആണ് എന്റെ മുമ്പിൽ. കലഹവും ശണ്ഠയും എല്ലായിടത്തും പൊട്ടിപ്പുറപ്പെടുന്നു.
HABAKUKA 1:3 പര്യവേക്ഷണം ചെയ്യുക
4
HABAKUKA 1:4
അങ്ങനെ ധർമം ക്ഷയിക്കുന്നു; ന്യായം ഒരിക്കലും നിലനില്ക്കുന്നില്ല. ദുഷ്ടന്മാർ നീതിമാന്മാരെ വലയം ചെയ്യുന്നു. അതുകൊണ്ട് ന്യായം തകിടം മറിക്കപ്പെടുന്നു.
HABAKUKA 1:4 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ