1
EZEKIELA 37:4-5
സത്യവേദപുസ്തകം C.L. (BSI)
അവിടുന്ന് വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഈ അസ്ഥികളോടു പ്രവചിക്കുക; ഉണങ്ങിയ അസ്ഥികളേ, സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കുവിൻ. ഈ അസ്ഥികളോടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഇതാ നിങ്ങളുടെ ഉള്ളിൽ ഞാൻ പ്രാണനെ നിവേശിപ്പിക്കും; നിങ്ങൾ ജീവിക്കും.
താരതമ്യം
EZEKIELA 37:4-5 പര്യവേക്ഷണം ചെയ്യുക
2
EZEKIELA 37:6
ഞാൻ നിങ്ങളുടെമേൽ ഞരമ്പുകളും മാംസവും വച്ചു പിടിപ്പിച്ചു ചർമംകൊണ്ടു പൊതിയും. നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കും; നിങ്ങൾ ജീവൻ പ്രാപിക്കും, അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും.”
EZEKIELA 37:6 പര്യവേക്ഷണം ചെയ്യുക
3
EZEKIELA 37:3
അവിടുന്ന് ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾക്കു ജീവിക്കാനാവുമോ?” ഞാൻ പറഞ്ഞു: “സർവേശ്വരനായ കർത്താവേ, അവിടുന്നു അറിയുന്നുവല്ലോ” എന്നു ഞാൻ മറുപടി പറഞ്ഞു.
EZEKIELA 37:3 പര്യവേക്ഷണം ചെയ്യുക
4
EZEKIELA 37:1-2
സർവേശ്വരന്റെ ശക്തി എന്റെമേൽ വന്നു; അവിടുന്നു തന്റെ ആത്മാവിനാൽ എന്നെ അസ്ഥികൾ നിറഞ്ഞ ഒരു താഴ്വരയിലേക്കു നയിച്ചു. അവിടുന്ന് അവയ്ക്കിടയിലൂടെ എന്നെ നടത്തി. ആ അസ്ഥികൾ ഉണങ്ങി വരണ്ടുമിരുന്നു. അവ വളരെയേറെ ഉണ്ടായിരുന്നു.
EZEKIELA 37:1-2 പര്യവേക്ഷണം ചെയ്യുക
5
EZEKIELA 37:7-8
എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം ഉണ്ടായി. ഒരു കിരുകിര ശബ്ദം; വേർപെട്ടുപോയ അസ്ഥികൾ കൂടിച്ചേർന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ ആ അസ്ഥികളിൽ ഞരമ്പും മാംസവും വന്നു. ചർമം അതിനെ പൊതിഞ്ഞു. എന്നാൽ അവയിൽ പ്രാണൻ ഇല്ലായിരുന്നു.
EZEKIELA 37:7-8 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ