1
EXODUS 15:26
സത്യവേദപുസ്തകം C.L. (BSI)
അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവർത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താൽ ഈജിപ്തുകാർക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങൾക്ക് സൗഖ്യം നല്കുന്ന സർവേശ്വരൻ ആകുന്നു.
താരതമ്യം
EXODUS 15:26 പര്യവേക്ഷണം ചെയ്യുക
2
EXODUS 15:2
സർവേശ്വരൻ എന്റെ ശക്തിയും എന്റെ ഗാനവും; അവിടുന്ന് എനിക്ക് രക്ഷയരുളി. അവിടുന്ന് എന്റെ ദൈവം; ഞാൻ അവിടുത്തെ പ്രകീർത്തിക്കും. അവിടുന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടുത്തെ കീർത്തിക്കും.
EXODUS 15:2 പര്യവേക്ഷണം ചെയ്യുക
3
EXODUS 15:11
സർവേശ്വരാ, ദേവന്മാരിൽ അങ്ങേക്കു തുല്യൻ ആരുള്ളൂ? അങ്ങ് വിശുദ്ധിയിൽ മഹത്ത്വമാർന്നവൻ, ഭക്ത്യാദരങ്ങൾക്ക് അർഹൻ, അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ, അങ്ങേക്കു സമനായി ആരുള്ളൂ?
EXODUS 15:11 പര്യവേക്ഷണം ചെയ്യുക
4
EXODUS 15:13
“അവിടുന്നു വീണ്ടെടുത്ത ജനത്തെ അവിടുത്തെ സുസ്ഥിരസ്നേഹത്താലും ശക്തിയാലും നയിച്ച് വിശുദ്ധനിവാസത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.”
EXODUS 15:13 പര്യവേക്ഷണം ചെയ്യുക
5
EXODUS 15:23-25
ഒടുവിൽ ഒരിടത്ത് അവർ വെള്ളം കണ്ടു. അത് കുടിക്കാനാവാത്തവിധം കയ്പുള്ളതായിരുന്നു. ആ സ്ഥലത്തിന് മാറാ എന്ന പേരു ലഭിച്ചു. “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞു ജനം മോശയ്ക്കെതിരെ പിറുപിറുത്തു. മോശ സർവേശ്വരനോടപേക്ഷിച്ചു; അവിടുന്ന് ഒരു മരം കാണിച്ചുകൊടുത്തു. മോശ അത് ആ വെള്ളത്തിലിട്ടപ്പോൾ അതു മധുരജലമായിത്തീർന്നു. അവിടെവച്ച് സർവേശ്വരൻ ജനത്തിന് നിയമം നല്കി; അവിടുന്ന് അവരെ പരീക്ഷിച്ചു.
EXODUS 15:23-25 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ