1
THUHRILTU 5:2
സത്യവേദപുസ്തകം C.L. (BSI)
അവിവേകമായി സംസാരിക്കരുത്; ദൈവസന്നിധിയിൽ ഒരു വാക്കും തിടുക്കത്തിൽ പറയരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും ആകുന്നുവല്ലോ. അതുകൊണ്ടു നീ മിതഭാഷിയായിരിക്കുക.
താരതമ്യം
THUHRILTU 5:2 പര്യവേക്ഷണം ചെയ്യുക
2
THUHRILTU 5:19
ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്കുന്നത്; അവ ലഭിച്ചവൻ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിച്ചു തന്റെ പ്രയത്നങ്ങളിൽ ആനന്ദിക്കട്ടെ. അത് ദൈവത്തിന്റെ ദാനമാണ്.
THUHRILTU 5:19 പര്യവേക്ഷണം ചെയ്യുക
3
THUHRILTU 5:10
പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ.
THUHRILTU 5:10 പര്യവേക്ഷണം ചെയ്യുക
4
THUHRILTU 5:1
ദേവാലയത്തിൽ പോകുമ്പോൾ സൂക്ഷ്മതയോടെ വർത്തിക്കുക; അടുത്തുചെന്നു ശ്രദ്ധിച്ചു കേൾക്കുന്നതാണു വിഡ്ഢിയുടെ യാഗാർപ്പണത്തെക്കാൾ നല്ലത്. തങ്ങൾ ചെയ്യുന്നതു തിന്മയാണെന്നു മൂഢന്മാർ അറിയുന്നില്ലല്ലോ.
THUHRILTU 5:1 പര്യവേക്ഷണം ചെയ്യുക
5
THUHRILTU 5:4
ദൈവത്തിനുള്ള നേർച്ച നിറവേറ്റാൻ വൈകരുത്; മൂഢന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല. നേർന്നത് അനുഷ്ഠിക്കുക.
THUHRILTU 5:4 പര്യവേക്ഷണം ചെയ്യുക
6
THUHRILTU 5:5
നേർന്നിട്ട് അർപ്പിക്കാതിരിക്കുന്നതിനെക്കാൾ ഭേദം നേരാതിരിക്കുകയാണ്.
THUHRILTU 5:5 പര്യവേക്ഷണം ചെയ്യുക
7
THUHRILTU 5:12
അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാൽ അമിതസമ്പത്തു സമ്പന്നന്റെ ഉറക്കം കെടുത്തുന്നു.
THUHRILTU 5:12 പര്യവേക്ഷണം ചെയ്യുക
8
THUHRILTU 5:15
അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുവന്നതുപോലെ അവൻ നഗ്നനായി മടങ്ങിപ്പോകും. അവന്റെ അധ്വാനഫലത്തിൽനിന്ന് ഒന്നും കൊണ്ടുപോകാൻ അവനു സാധ്യമല്ല.
THUHRILTU 5:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ