1
1 SAMUELA 15:22
സത്യവേദപുസ്തകം C.L. (BSI)
ശമൂവേൽ ചോദിച്ചു: “സർവേശ്വരന്റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അർപ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാർപ്പണത്തെക്കാൾ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം.
താരതമ്യം
1 SAMUELA 15:22 പര്യവേക്ഷണം ചെയ്യുക
2
1 SAMUELA 15:23
മാത്സര്യം മന്ത്രവാദംപോലെ നിഷിദ്ധമാണ്. പിടിവാശി വിഗ്രഹാരാധനപോലെ പാപമാണ്. നീ അവിടുത്തെ വചനം തിരസ്കരിച്ചതുകൊണ്ട് സർവേശ്വരൻ നിന്റെ രാജത്വം തിരസ്കരിച്ചിരിക്കുന്നു.”
1 SAMUELA 15:23 പര്യവേക്ഷണം ചെയ്യുക
3
1 SAMUELA 15:29
ഇസ്രായേലിന്റെ മഹത്ത്വമായ ദൈവം വ്യാജം പറയുകയോ തീരുമാനം മാറ്റുകയോ ഇല്ല; തന്റെ തീരുമാനം മാറ്റാൻ അവിടുന്നു മനുഷ്യനല്ലല്ലോ.”
1 SAMUELA 15:29 പര്യവേക്ഷണം ചെയ്യുക
4
1 SAMUELA 15:11
“ശൗലിനെ രാജാവായി വാഴിച്ചതിൽ ഞാൻ ഖേദിക്കുന്നു; അവൻ എന്നെ വിട്ടകലുകയും എന്റെ കല്പനകൾ ലംഘിക്കുകയും ചെയ്തിരിക്കുന്നു.” അതു കേട്ടപ്പോൾ ശമൂവേൽ കുപിതനായി; അദ്ദേഹം രാത്രി മുഴുവൻ സർവേശ്വരനോടു കരഞ്ഞു പ്രാർഥിച്ചു.
1 SAMUELA 15:11 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ