1
1 KORINTH 13:4-5
സത്യവേദപുസ്തകം C.L. (BSI)
സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂർവം വർത്തിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നുമില്ല. സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമായി പെരുമാറുന്നില്ല; സ്വാർഥതാത്പര്യം മുറുകെ പിടിക്കുന്നില്ല. സ്നേഹം ക്ഷോഭിക്കുന്നില്ല; അന്യരുടെ അപരാധങ്ങൾ കണക്കെഴുതി സൂക്ഷിക്കുന്നുമില്ല.
താരതമ്യം
1 KORINTH 13:4-5 പര്യവേക്ഷണം ചെയ്യുക
2
1 KORINTH 13:7
സ്നേഹം എല്ലാം വഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം ക്ഷമയോടെ സഹിക്കുന്നു.
1 KORINTH 13:7 പര്യവേക്ഷണം ചെയ്യുക
3
1 KORINTH 13:6
അത് അധർമത്തിൽ സന്തോഷിക്കാതെ സത്യത്തിൽ ആനന്ദംകൊള്ളുന്നു.
1 KORINTH 13:6 പര്യവേക്ഷണം ചെയ്യുക
4
1 KORINTH 13:13
വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു. ഇവയിൽ ഏറ്റവും മഹത്തായത് സ്നേഹംതന്നെ.
1 KORINTH 13:13 പര്യവേക്ഷണം ചെയ്യുക
5
1 KORINTH 13:8
സ്നേഹം അനശ്വരമാകുന്നു; പ്രവചനം മാറിപ്പോകും; അന്യഭാഷാഭാഷണം നിന്നുപോകും; ജ്ഞാനവും മറഞ്ഞുപോകും.
1 KORINTH 13:8 പര്യവേക്ഷണം ചെയ്യുക
6
1 KORINTH 13:1
ഞാൻ മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷകളിൽ സംസാരിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന ഇലത്താളമോ ആയിരിക്കും.
1 KORINTH 13:1 പര്യവേക്ഷണം ചെയ്യുക
7
1 KORINTH 13:2
എനിക്കു പ്രവാചകന്റെ സിദ്ധി ഉണ്ടായിരുന്നേക്കാം; എല്ലാ നിഗൂഢരഹസ്യങ്ങളും എല്ലാ ജ്ഞാനവും ഞാൻ ഗ്രഹിച്ചെന്നു വരാം. മലകളെ മാറ്റുവാൻ തക്ക വിശ്വാസവും എനിക്ക് ഉണ്ടായിരിക്കാം. എങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഏതുമില്ല.
1 KORINTH 13:2 പര്യവേക്ഷണം ചെയ്യുക
8
1 KORINTH 13:3
എനിക്കുള്ള സർവസ്വവും ദാനം ചെയ്താലും എന്റെ ശരീരം തന്നെ ദഹിപ്പിക്കുവാൻ ഏല്പിച്ചുകൊടുത്താലും എനിക്കു സ്നേഹമില്ലെങ്കിൽ എല്ലാം നിഷ്ഫലം.
1 KORINTH 13:3 പര്യവേക്ഷണം ചെയ്യുക
9
1 KORINTH 13:11
ഞാൻ ശിശുവായിരുന്നപ്പോൾ എന്റെ സംസാരവും എന്റെ ചിന്തയും എന്റെ നിഗമനങ്ങളും ശിശുവിൻറേതുപോലെ ആയിരുന്നു.
1 KORINTH 13:11 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ