മർക്കൊസ് 11:25 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
യേശു പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുവാൻ പഠിക്കുക
5 ദിവസങ്ങളിൽ
ദൈവം സകലതും നേരത്തെ തന്നെ അറിയുന്നതുകൊണ്ട് അവിടുത്തോടു പ്രാർത്ഥിക്കേണ്ടതില്ല എന്ന അവഗണനയാണ് പല ക്രിസ്ത്യാനി കൾക്കുമുള്ളത്. എന്നാൽ ഈ പദ്ധതി ആ ധാരണയ്ക്ക് മാറ്റമുണ്ടാക്കി, മുഴു മനസ്സോടെ ദൈവഹിതം തേടി അത് നടപ്പാകുംവരെ പ്രാർത്ഥിക്കും വിധം നമ്മുടെ ജീവിതത്തെ മാറ്റുന്നു.
ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020
7 ദിവസം
യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഈസ്റ്റർ: ഒരു യഥാർത്ഥ കഥ
7 ദിവസങ്ങളിൽ
യേശുവിന്റെ ഐഹിക ജീവിതത്തെയും, മഹത്തായ ത്യാഗത്തെയും, പുനരുത്ഥാനത്തെയും കുറിച്ച് നമ്മളെ ചിന്തിക്കാന്‍ ക്ഷണിക്കുന്ന ഒരു സമയമാണ് ഈസ്റ്റർ. ഈ ബൈബിൾ പദ്ധതിയിലെ ഓരോ ദിവസവും മർക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള ഒരു തിരുവചന ഭാഗം, നമ്മളെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ, വിശ്വാസത്തിൻ്റെ ചുവട് വയ്ക്കുവാൻ നമ്മളെ സഹായിക്കുന്ന മാർഗ നിര്‍ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ അധിഷ്ഠിത, 7 ദിവസത്തെ വായനാ/ശ്രവണ പദ്ധതിയിൽ ദൈവവചനവുമായി ഇടപഴകി നിങ്ങളുടെ ജീവിതത്തിൽ ഒരു പരിവർത്തനത്തിന് തുടക്കം കുറിക്കാൻ ഞങ്ങൾ നിങ്ങളേ ക്ഷണിക്കുന്നു. ഈ പദ്ധതിയിലെ ഉള്ളടക്കം നൽകിയതിന് ലുമോയ്ക്കും വൺഹോപ്പിനും, ബിനോയ് ചാക്കോ മിനിസ്ട്രീസിനും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക
10 ദിവസം
യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.
വിശ്വാസം
12 ദിവസം
കാണുന്നതിനെയാണോ വിശ്വാസം എന്ന് പറയുന്നത്? അല്ലെങ്കിൽ, വിശ്വാസം എന്നത് കാണുന്നതാണോ? അവ വിശ്വാസങ്ങളുടെ ചോദ്യങ്ങളാണ്. —അസാധ്യമായ സാഹചര്യങ്ങളിൽ ധൈര്യമുള്ള വിശ്വാസം പ്രകടമാക്കിയ യഥാർത്ഥ ആളുകളുടെ പഴയനിയമ കഥകൾ മുതൽ ഈ വിഷയത്തെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകൾ വരെ വിശ്വാസത്തിന്റെ ആഴത്തിലുള്ള പഠനമാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. നിങ്ങളുടെ വായനകളിലൂടെ, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം വളർത്തിയെടുക്കാനും യേശുവിൻറെ കൂടുതൽ വിശ്വസ്തനായ അനുയായിയാകാനും നിങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും.
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം
14 ദിവസം
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
പ്രാര്‍ത്ഥന
21 ദിവസം
വിശ്വാസികളുടെ പ്രാർത്ഥനയിൽ നിന്നും യേശുവിന്റെ വാക്കുകളിൽ നിന്നും എങ്ങനെ പ്രാർഥിക്കാൻ പരമാവധി ശ്രമിക്കുക. സ്ഥിരോത്സാഹത്തോടും സഹിഷ്ണുതയോടും കൂടെ നിങ്ങളുടെ അപേക്ഷകൾ ദിവസവും നിത്യേന സ്വീകരിക്കാൻ പ്രോത്സാഹനം കണ്ടെത്തുക. ശുദ്ധമായ ഹൃദയത്തോടെയുള്ളവരുടെ ശുദ്ധമായ പ്രാർഥനയ്ക്കായി സമതുലിതമായ, നീതിയുക്തമായ പ്രാർഥനകളുടെ ദൃഷ്ടാന്തങ്ങൾ പര്യവേക്ഷണം ചെയ്യുക. നിരന്തരം പ്രാർഥിക്കുക.