YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 125

125
സങ്കീർത്തനം 125
ആരോഹണഗീതം.
1യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്,
അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.
2പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ,
യഹോവ ഇന്നും എന്നെന്നേക്കും
തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.
3നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ
അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്,
നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ,
ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല.
4യഹോവേ, നല്ലയാളുകൾക്കും
ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ.
5എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ
അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും.
ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in