സങ്കീർത്തനങ്ങൾ 112
112
സങ്കീർത്തനം 112#112:0 സങ്കീർത്തനം 112-ലെ ഓരോ വരിയും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
1യഹോവയെ വാഴ്ത്തുക.#112:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
യഹോവയെ ഭയപ്പെടുകയും
അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.
2അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും;
പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.
4പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു,
അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.
5ഔദാര്യത്തോടെ വായ്പകൊടുക്കുകയും
നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
6നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല;
അവരുടെ ഓർമ എന്നും നിലനിൽക്കും.
7ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;
കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.
8അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും;
ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.
9അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു,
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു;
അവരുടെ കൊമ്പ്#112:9 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.
10ദുഷ്ടർ കണ്ട് അസ്വസ്ഥരാകും,
അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും;
ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും.
Currently Selected:
സങ്കീർത്തനങ്ങൾ 112: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.