YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 98

98
ഒരു സങ്കീർത്തനം.
1യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;
അവൻ അദ്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു;
അവന്റെ വലംകൈയും അവന്റെ വിശുദ്ധഭുജവും
അവന് ജയം നേടിയിരിക്കുന്നു.
2യഹോവ തന്റെ രക്ഷയെ അറിയിച്ചും
ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
3അവൻ യിസ്രായേൽഗൃഹത്തിനു
തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു;
ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
4സകല ഭൂവാസികളുമായുള്ളോരേ,
യഹോവയ്ക്ക് ആർപ്പിടുവിൻ;
കൊട്ടിഘോഷിച്ചു കീർത്തനം ചെയ്‍വിൻ.
5കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്‍വിൻ;
കിന്നരത്തോടും സംഗീതസ്വരത്തോടുംകൂടെ തന്നെ.
6കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!
7സമുദ്രവും അതിന്റെ നിറവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.
8പ്രവാഹങ്ങൾ കൈകൊട്ടട്ടെ;
പർവതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
9അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു;
ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 98