YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 92

92
ശബ്ബത്തുനാൾക്കുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.
1യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും
അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
2പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും
ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
3രാവിലെ നിന്റെ ദയയെയും
രാത്രിതോറും നിന്റെ വിശ്വസ്തതയെയും വർണിക്കുന്നതും നല്ലത്.
4യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു;
ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.
5യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു;
നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.
6മൃഗപ്രായനായ മനുഷ്യൻ അത് അറിയുന്നില്ല;
മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
7ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും
നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴയ്ക്കുന്നതും
എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.
8നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
9യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ,
നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു;
നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10എങ്കിലും എന്റെ കൊമ്പ് നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും;
പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ടും
എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമികളെക്കുറിച്ചു കേട്ടും രസിക്കും.
12നീതിമാൻ പനപോലെ തഴയ്ക്കും;
ലെബാനോനിലെ ദേവദാരുപോലെ വളരും.
13യഹോവയുടെ ആലയത്തിൽ നടുതലയായവർ
നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും.
14വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;
അവർ പുഷ്‍ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
15യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ,
അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 92