സങ്കീർത്തനങ്ങൾ 85
85
സംഗീതപ്രമാണിക്ക്; കോരഹുപുത്രന്മാരുടെ ഒരു സങ്കീർത്തനം.
1യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു;
യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
2നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു;
അവരുടെ പാപമൊക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
3നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു;
നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.
4ഞങ്ങളുടെ രക്ഷയുടെ ദൈവമേ,
ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
5നീ എന്നും ഞങ്ങളോടു കോപിക്കുമോ?
തലമുറതലമുറയോളം നിന്റെ കോപം ദീർഘിച്ചിരിക്കുമോ?
6നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
7യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ;
നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ.
8യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും;
അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കേണ്ടതിന്
അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
9തിരുമഹത്ത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്
അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം.
10ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു;
നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
11വിശ്വസ്തത ഭൂമിയിൽനിന്നു മുളയ്ക്കുന്നു;
നീതി സ്വർഗത്തിൽനിന്നു നോക്കുന്നു.
12യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിള തരികയും ചെയ്യും.
13നീതി അവനു മുമ്പായി നടക്കയും
അവന്റെ കാൽച്ചുവടുകളുടെ വഴി നോക്കുകയും ചെയ്യും.
Currently Selected:
സങ്കീർത്തനങ്ങൾ 85: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.