സങ്കീർത്തനങ്ങൾ 81
81
സംഗീതപ്രമാണിക്ക്; ഗഥ്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.
1നമ്മുടെ ബലമായ ദൈവത്തിന് ഘോഷിപ്പിൻ;
യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ.
2തപ്പും ഇമ്പമായുള്ള കിന്നരവും
വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ.
3അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണമാസിയിലും കാഹളം ഊതുവിൻ.
4ഇതു യിസ്രായേലിന് ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
5മിസ്രയീംദേശത്തിന്റെ നേരേ പുറപ്പെട്ടപ്പോൾ
ദൈവം അതു യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു;
അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.
6ഞാൻ അവന്റെ തോളിൽനിന്ന് ചുമടുനീക്കി; അവന്റെ കൈകൾ കുട്ട വിട്ടൊഴിഞ്ഞു.
7കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു;
ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്ക് ഉത്തരമരുളി;
മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
8എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും.
യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.
9അന്യദൈവം നിനക്ക് ഉണ്ടാകരുത്;
യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.
10മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന
യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു;
നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറയ്ക്കും.
11എന്നാൽ എന്റെ ജനം എന്റെ വാക്ക് കേട്ടനുസരിച്ചില്ല;
യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
12അതുകൊണ്ട് അവർ സ്വന്ത ആലോചന പ്രകാരം നടക്കേണ്ടതിന്
ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.
13അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും
യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു!
14എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു;
അവരുടെ വൈരികളുടെ നേരേ എന്റെ കൈ തിരിക്കുമായിരുന്നു.
15യഹോവയെ പകയ്ക്കുന്നവർ അവന് കീഴടങ്ങുമായിരുന്നു;
എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.
16അവൻ മേത്തരമായ കോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു;
ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ട് നിനക്ക് തൃപ്തി വരുത്തുമായിരുന്നു.
Currently Selected:
സങ്കീർത്തനങ്ങൾ 81: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.