സങ്കീർത്തനങ്ങൾ 6
6
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ അഷ്ടമ രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ;
നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
2യഹോവേ, ഞാൻ തളർന്നിരിക്കുന്നു;
എന്നോടു കരുണയുണ്ടാകേണമേ;
യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു;
എന്നെ സൗഖ്യമാക്കേണമേ.
3എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു;
നീയോ, യഹോവേ, എത്രത്തോളം?
4യഹോവേ, തിരിഞ്ഞ് എന്റെ പ്രാണനെ വിടുവിക്കേണമേ;
നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
5മരണത്തിൽ നിന്നെക്കുറിച്ച് ഓർമയില്ലല്ലോ;
പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും?
6എന്റെ ഞരക്കംകൊണ്ട് ഞാൻ തകർന്നിരിക്കുന്നു;
രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു;
കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിലിനെ നനയ്ക്കുന്നു.
7ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു;
എന്റെ സകല വൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
8നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ;
യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
9യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു;
യഹോവ എന്റെ പ്രാർഥന കൈക്കൊള്ളും.
10എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും;
അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും.
Currently Selected:
സങ്കീർത്തനങ്ങൾ 6: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.