YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 43

43
1ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ;
ഭക്തികെട്ട ജാതിയോട് എന്റെ വ്യവഹാരം നടത്തേണമേ;
വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്ന് എന്നെ വിടുവിക്കേണമേ.
2നീ എന്റെ ശരണമായ ദൈവമല്ലോ;
നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്ത്?
ശത്രുവിന്റെ ഉപദ്രവം ഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്ത്?
3നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ;
അവ എന്നെ നടത്തുമാറാകട്ടെ;
നിന്റെ വിശുദ്ധപർവതത്തിലേക്കും
തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
4ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്ക്,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും;
ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ടു ഞാൻ നിന്നെ സ്തുതിക്കും.
5എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്?
ദൈവത്തിൽ പ്രത്യാശ വയ്ക്കുക;
അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു
എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 43