സങ്കീർത്തനങ്ങൾ 20
20
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവ കഷ്ടകാലത്തിൽ നിനക്ക് ഉത്തരമരുളുമാറാകട്ടെ;
യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
2അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയയ്ക്കുമാറാകട്ടെ;
സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.
3നിന്റെ വഴിപാടുകളെയൊക്കെയും അവൻ ഓർക്കട്ടെ;
നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.
4നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ;
നിന്റെ താൽപര്യമൊക്കെയും നിവർത്തിക്കട്ടെ.
5ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും;
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും;
യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.
6യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു;
അവൻ തന്റെ വിശുദ്ധസ്വർഗത്തിൽനിന്നു
തന്റെ വലംകൈയുടെ രക്ഷാകരമായ
വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
7ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;
ഞങ്ങളോ ഞങ്ങളുടെ ദൈവമായ
യഹോവയുടെ നാമത്തെ കീർത്തിക്കും.
8അവർ കുനിഞ്ഞു വീണുപോയി;
എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നില്ക്കുന്നു.
9യഹോവേ, രാജാവിനെ രക്ഷിക്കേണമേ;
ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.
Currently Selected:
സങ്കീർത്തനങ്ങൾ 20: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.