സങ്കീർത്തനങ്ങൾ 141
141
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ അടുക്കലേക്കു വേഗം വരേണമേ;
ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ.
2എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായും
എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
3യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി,
എന്റെ അധരദ്വാരം കാക്കേണമേ.
4ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ
എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായ്ക്കരുതേ;
അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയും അരുതേ.
5നീതിമാൻ എന്നെ അടിക്കുന്നതു ദയ;
അവൻ എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ;
എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ;
ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരേ എനിക്കു പ്രാർഥനയേയുള്ളൂ.
6അവരുടെ ന്യായാധിപന്മാരെ പാറമേൽനിന്നു തള്ളിയിടും;
എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.
7നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ
ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതിൽക്കൽ ചിതറിക്കിടക്കുന്നു.
8കർത്താവായ യഹോവേ, എന്റെ കണ്ണ് നിങ്കലേക്കു ആകുന്നു;
ഞാൻ നിന്നെ ശരണമാക്കുന്നു;
എന്റെ പ്രാണനെ തൂകിക്കളയരുതേ.
9അവർ എനിക്കു വച്ചിരിക്കുന്ന കെണിയിലും
ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
10ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്ത വലകളിൽ അകപ്പെടട്ടെ.
Currently Selected:
സങ്കീർത്തനങ്ങൾ 141: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.