YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 136

136
1യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
2ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
3കർത്താധികർത്താവിനു സ്തോത്രം ചെയ്‍വിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
4ഏകനായി മഹാദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
5ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
6ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
7വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
8പകൽ വാഴുവാൻ സൂര്യനെയും- അവന്റെ ദയ എന്നേക്കുമുള്ളത്.
9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
10മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
11അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ-
അവന്റെ ദയ എന്നേക്കുമുള്ളത്.
13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
14അതിന്റെ നടുവിൽക്കൂടി യിസ്രായേലിനെ കടത്തിയവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
16തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
17മഹാരാജാക്കന്മാരെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
19അമോര്യരുടെ രാജാവായ സീഹോനെയും- അവന്റെ ദയ എന്നേക്കുമുള്ളത്.
20ബാശാൻരാജാവായ ഓഗിനെയും- അവന്റെ ദയ എന്നേക്കുമുള്ളത്.
21അവരുടെ ദേശത്തെ അവകാശമായി കൊടുത്തു-
അവന്റെ ദയ എന്നേക്കുമുള്ളത്.
22തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ-
അവന്റെ ദയ എന്നേക്കുമുള്ളത്.
23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
24നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
25സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
26സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy