YouVersion Logo
Search Icon

യോശുവ 12

12
1യിസ്രായേൽമക്കൾ യോർദ്ദാനക്കരെ കിഴക്ക് അർന്നോൻതാഴ്‌വരമുതൽ ഹെർമ്മോൻപർവതംവരെയുള്ള രാജ്യവും കിഴക്കേ അരാബാ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചുകളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു. 2ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അർന്നോൻ ആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്‌വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക് നദിവരെയും 3കിന്നെരോത്ത്കടലും അരാബായിലെ കടലായ ഉപ്പുകടലുംവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കേ അരാബായും പിസ്ഗാച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു. 4ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവർ അസ്തരോത്തിലും എദ്രെയിലും പാർത്തു, 5ഹെർമ്മോൻപർവതവും സൽക്കായും ബാശാൻ മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻരാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു. 6അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
7എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാനിക്കരെ പടിഞ്ഞാറ് ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ്മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു. 8മലനാട്ടിലും താഴ്‌വീതിയിലും അരാബായിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നെ. 9യെരീഹോരാജാവ് ഒന്ന്; ബേഥേലിനരികെയുള്ള ഹായിരാജാവ് ഒന്ന്; 10യെരൂശലേംരാജാവ് ഒന്ന്; ഹെബ്രോൻരാജാവ് ഒന്ന്; 11യർമ്മൂത്ത്‍രാജാവ് ഒന്ന്; ലാഖീശിലെ രാജാവ് ഒന്ന്; 12എഗ്ലോനിലെ രാജാവ് ഒന്ന്; ഗേസർരാജാവ് ഒന്ന്; 13ദെബീർരാജാവ് ഒന്ന്; ഗേദെർരാജാവ് ഒന്ന്; 14ഹോർമ്മാരാജാവ് ഒന്ന്; ആരാദ്‍രാജാവ് ഒന്ന്; 15ലിബ്നാരാജാവ് ഒന്ന്; അദുല്ലാംരാജാവ് ഒന്ന്; 16മക്കേദാരാജാവ് ഒന്ന്; ബേഥേൽരാജാവ് ഒന്ന്; 17തപ്പൂഹാരാജാവ് ഒന്ന്; ഹേഫെർരാജാവ് ഒന്ന്; 18അഫേക് രാജാവ് ഒന്ന്; ശാരോൻരാജാവ് ഒന്ന്; 19മാദോൻരാജാവ് ഒന്ന്; ഹാസോർരാജാവ് ഒന്ന്; 20ശിമ്രോൻ-മെരോൻരാജാവ് ഒന്ന്; അക്ശാപ്പ്‍രാജാവ് ഒന്ന്; 21താനാക് രാജാവ് ഒന്ന്; മെഗിദ്ദോരാജാവ് ഒന്ന്; 22കാദേശ്‍രാജാവ് ഒന്ന്; കർമ്മേലിലെ യൊക്നെയാംരാജാവ് ഒന്ന്; 23ദോർമേട്ടിലെ ദോർരാജാവ് ഒന്ന്; ഗില്ഗാലിലെ ജാതികളുടെ രാജാവ് ഒന്ന്; 24തിർസ്സാരാജാവ് ഒന്ന്; ആകെ മുപ്പത്തിയൊന്ന് രാജാക്കന്മാർ.

Currently Selected:

യോശുവ 12: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in