SAM 4
4
ഒരു സന്ധ്യാധ്യാനം
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, ദാവീദിന്റെ ഒരു സങ്കീർത്തനം.
1നീതിപാലകനായ എന്റെ ദൈവമേ,
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.
കഷ്ടതയിൽ അവിടുന്ന് എനിക്ക് അഭയം തന്നു.
കനിവോടെ എന്റെ പ്രാർഥന കേൾക്കണമേ.
2മർത്യരേ, എത്രനാൾ നിങ്ങൾ എനിക്ക് അപമാനം വരുത്തും?
എത്രനാൾ നിങ്ങൾ പാഴ്വാക്കുകളിൽ രസിച്ച്, വ്യാജത്തെ പിന്തുടരും?
3സർവേശ്വരൻ ഭക്തന്മാരെ തനിക്കായി
തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ.
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്നു കേൾക്കുന്നു;
4കോപിഷ്ഠതയാലും പാപം ചെയ്യരുത്,
നിങ്ങൾ കിടക്കയിൽ ധ്യാനിച്ചു മൗനമായിരിക്കുവിൻ.
5ഉചിതമായ യാഗങ്ങളർപ്പിച്ച് സർവേശ്വരനിൽ ശരണപ്പെടുവിൻ.
6“ഞങ്ങൾക്ക് ഇനിയും നന്മ വരുമോ?”
എന്നു പലരും ശങ്കിക്കുന്നു.
സർവേശ്വരാ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ വീശണമേ.
7ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ,
അവർക്കുണ്ടായതിലും അധികം ആനന്ദം അവിടുന്ന് എനിക്കു നല്കിയിരിക്കുന്നു.
8ഞാൻ ശാന്തമായി കിടന്നുറങ്ങും.
സർവേശ്വരാ, അങ്ങാണല്ലോ എന്റെ അഭയം.
Currently Selected:
SAM 4: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.