YouVersion Logo
Search Icon

SAM 3

3
വിമോചകനായ ദൈവം
ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ അടുക്കൽനിന്നു പലായനം ചെയ്തപ്പോൾ പാടിയത്
1സർവേശ്വരാ, എത്രയാണ് എന്റെ ശത്രുക്കൾ,
എത്ര പേരാണ് എനിക്കെതിരെ അണിനിരക്കുന്നത്?
2“ദൈവം അവനെ കൈവിട്ടിരിക്കുന്നു” എന്ന് അവർ പരിഹസിക്കുന്നു.
3പരമനാഥാ, അവിടുന്നാണ് എന്റെ പരിച;
ധൈര്യവും ശക്തിയും പകർന്ന് അവിടുന്ന് എനിക്കു ജയമരുളുന്നു.
4സർവേശ്വരനോടു ഞാൻ നിലവിളിക്കുമ്പോൾ,
വിശുദ്ധഗിരിയിൽനിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.
5രാത്രിയിൽ ഞാൻ ശാന്തനായി ഉറങ്ങുന്നു.
വീണ്ടും ഉണർന്നെഴുന്നേല്‌ക്കുന്നു.
അവിടുത്തെ കരങ്ങളിൽ ഞാൻ സുരക്ഷിതനാണല്ലോ.
6എന്നെ വലയം ചെയ്യുന്ന ബഹുസഹസ്രം ശത്രുക്കളെ ഞാൻ ഭയപ്പെടുകയില്ല.
7പരമനാഥാ, എന്നെ സഹായിക്കാൻ എഴുന്നേല്‌ക്കണമേ,
എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ.
എന്റെ ശത്രുക്കളെ ശിക്ഷിച്ച് അവരെ നിർവീര്യരാക്കാൻ അവിടുന്നു ശക്തനല്ലോ.
8സർവേശ്വരനാണു വിമോചകൻ,
അവിടുത്തെ ജനത്തിന്റെമേൽ അനുഗ്രഹം ചൊരിയണമേ.

Currently Selected:

SAM 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Free Reading Plans and Devotionals related to SAM 3

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy