SAM 130
130
കരുണയ്‍ക്കായുള്ള പ്രാർഥന
ആരോഹണഗീതം
1സർവേശ്വരാ, കഷ്ടതയുടെ ആഴത്തിൽനിന്നു ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
2നാഥാ, എന്റെ നിലവിളി കേൾക്കണമേ,
കരുണയ്‍ക്കായുള്ള എന്റെ യാചന ശ്രദ്ധിക്കണമേ.
3സർവേശ്വരാ, അവിടുന്ന് അകൃത്യങ്ങളുടെ കണക്കു സൂക്ഷിച്ചാൽ,
തിരുമുമ്പിൽ നില്‌ക്കാൻ ആർക്കു കഴിയും?
4എന്നാൽ അങ്ങു പാപം ക്ഷമിക്കുന്നവനാണ്.
അതുകൊണ്ടു ഞങ്ങൾ അവിടുത്തോടു ഭയഭക്തിയുള്ളവരായിരിക്കുന്നു.
5ഞാൻ സർവേശ്വരനായി സർവാത്മനാ കാത്തിരിക്കുന്നു.
അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വയ്‍ക്കുന്നു.
6പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‌ക്കാരെക്കാൾ,
ആകാംക്ഷയോടെ ഞാൻ സർവേശ്വരനുവേണ്ടി കാത്തിരിക്കുന്നു.
7ഇസ്രായേലേ, സർവേശ്വരനിൽ പ്രത്യാശയർപ്പിക്കുക,
അവിടുന്നു നിങ്ങളെ സുസ്ഥിരമായി സ്നേഹിക്കുന്നുവല്ലോ.
അവിടുന്നു നിങ്ങളെ എപ്പോഴും രക്ഷിക്കുന്നവനും ആകുന്നു.
8അവിടുന്ന് ഇസ്രായേൽജനത്തെ അവരുടെ എല്ലാ അകൃത്യങ്ങളിൽനിന്നും മോചിപ്പിക്കുന്നു.
Currently Selected:
SAM 130: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.