YouVersion Logo
Search Icon

SAM 129

129
ശത്രുക്കൾക്കെതിരെയുള്ള പ്രാർഥന
ആരോഹണഗീതം
1ഇസ്രായേൽ പറയട്ടെ: “ബാല്യം മുതൽ ശത്രുക്കൾ എന്നെ അത്യന്തം പീഡിപ്പിച്ചു.”
2“ബാല്യം മുതൽ അവർ എന്നെ അത്യന്തം പീഡിപ്പിച്ചു;”
എങ്കിലും അവർ എന്നെ കീഴടക്കിയില്ല.
3ഉഴവുകാരെപ്പോലെ അവർ എന്റെ മുതുകിൽ ഉഴുതു.
എന്റെ മുതുകിൽ നീളത്തിൽ ഉഴവുചാൽ കീറി,
4സർവേശ്വരൻ നീതിമാനാകുന്നു.
ദുഷ്ടന്മാരുടെ ബന്ധനത്തിൽനിന്ന് അവിടുന്നു എന്നെ മോചിപ്പിച്ചു.
5സീയോനെ ദ്വേഷിക്കുന്നവർ ലജ്ജിച്ചു പിന്തിരിയട്ടെ.
6വളരുന്നതിനു മുമ്പ് ഉണങ്ങിപ്പോകുന്ന
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
7കൊയ്യുന്നവർ അവയെ ശേഖരിക്കുകയോ.
കറ്റ കെട്ടുന്നവർ അവയെ ഒരുമിച്ചുകെട്ടുകയോ ചെയ്യുന്നില്ല.
8സർവേശ്വരന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ.
സർവേശ്വരന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.
എന്നിങ്ങനെ വഴിപോക്കർ അവരോടു പറയുന്നതുമില്ല.

Currently Selected:

SAM 129: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in