YouVersion Logo
Search Icon

2 KORINTH മുഖവുര

മുഖവുര
പൗലൊസിന് കൊരിന്തിലെ സഭയോടുള്ള ബന്ധത്തിൽ ചില പ്രയാസങ്ങളുണ്ടായി. ആ സന്ദർഭത്തിലാണു പൗലൊസ് രണ്ടാമത്തെ കത്തെഴുതുന്നത്. അപ്പോസ്തോലൻ എന്ന നിലയിലുള്ള പൗലൊസിന്റെ അധികാരാവകാശങ്ങളെ കൊരിന്തിലെ ചില സഭാംഗങ്ങൾ ചോദ്യംചെയ്തു. അവർ അദ്ദേഹത്തോടു ശക്തമായ എതിർപ്പു പ്രകടിപ്പിച്ചു. അവരുമായി രഞ്ജിപ്പിലെത്തുവാൻ അദ്ദേഹം അഭിവാഞ്ഛിച്ചു. അചിരേണ അഭിപ്രായവ്യത്യാസങ്ങളെല്ലാം അവസാനിച്ചു. അതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഈ കത്തിന്റെ ആദ്യഭാഗത്ത് കൊരിന്തിലെ സഭയോടുള്ള തന്റെ ബന്ധം പൗലൊസ് വിശദീകരിക്കുന്നു. അവരുടെ പേർക്ക് കർക്കശമായി എഴുതാനുള്ള കാരണവും വ്യക്തമാക്കുന്നു.
പിന്നീട് യെഹൂദ്യയിലെ ബുദ്ധിമുട്ടുള്ള ക്രിസ്ത്യാനികൾക്ക് ഉദാരമായ ധനസഹായം നല്‌കണമെന്ന് അഭ്യർഥിക്കുന്നു (അ. 8-9).
ഈ കത്തിന്റെ അവസാനഭാഗത്ത് തന്റെ അപ്പോസ്തോലസ്ഥാനത്തെ പൗലൊസ് ന്യായീകരിക്കുന്നു (അ. 10-13). കൊരിന്തിലുള്ള ചിലർ പൗലൊസ് യഥാർഥ അപ്പോസ്തോലൻ അല്ലെന്ന് പ്രസ്താവിക്കുകയും തങ്ങളാണ് യഥാർഥ അപ്പോസ്തോലന്മാർ എന്നു സ്ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്തുവന്നിരുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-11
പൗലൊസും കൊരിന്തിലെ സഭയും 1:12-7:16
യെഹൂദ്യയിലെ ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ധനസഹായത്തിന് അഭ്യർഥന 8:1-9:15
പൗലൊസിന്റെ അധികാരത്തെ ന്യായീകരിക്കുന്നു 10:1-13:10
ഉപസംഹാരം 13:11-14

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in