ഉൽപത്തി 10

10
1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിത്: ജലപ്രളയത്തിന്റെശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
2യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. 3ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ. 4യാവാന്റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം. 5ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
6ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. 7കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക; 8രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. 9അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. 10അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു. 11ആ ദേശത്തുനിന്ന് അശ്ശൂർ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം, 12കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസൻ എന്നിവ പണിതു. 13മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, 14പത്രൂസീം, കസ്ളൂഹീം- ഇവരിൽനിന്നു ഫെലിസ്ത്യർ ഉദ്ഭവിച്ചു- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
15കനാൻ തന്റെ ആദ്യജാതനായ സീദോൻ, 16ഹേത്ത്, യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ, 17ഹിവ്യൻ, അർക്ക്യൻ, സീന്യൻ, 18അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു. 19കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോറായും ആദ്മായും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു. 20ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.
21ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിനും പുത്രന്മാർ ജനിച്ചു. 22ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. 23അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥർ, മശ്. 24അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു. 25ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തനു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരനു യൊക്താൻ എന്നു പേർ. 26യൊക്താനോ: അൽമോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, 27ഹദോരാം, ഊസാൽ, ദിക്ലാ, 28ഓബാൽ, അബീമയേൽ, ശെബ, 29ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു. 30അവരുടെ വാസസ്ഥലം മേശാ തുടങ്ങി കിഴക്കൻ മലയായ സെഫാർവരെ ആയിരുന്നു. 31ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
32ഇവർതന്നെ ജാതിജാതിയായും കുലം കുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയത്.

Märk

Dela

Kopiera

None

Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in