YouVersion Logo
Search Icon

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

DAY 16 OF 40

വരാനിരിക്കുന്ന പെസഹാ പെരുന്നാളിനായി യേശു ജെറുസലേമിൽ കാത്തുനിൽക്കുമ്പോൾ, ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവൻ ദിവസവും ആലയത്തിൽ പഠിപ്പിക്കുന്നു. വലിയ ധനവാന്മാർ ഒരുപാട് ധനം ഭണ്ടാരങ്ങളിൽ നിക്ഷേപിക്കുന്നതും, ദരിദ്രയായ ഒരു വിധവ രണ്ട നാണയങ്ങൾ നിക്ഷേപിക്കുന്നതും അദ്ദേഹം കണ്ടു. ധനികർ അവർക്ക് മിച്ചം വന്നതില്‍ നിന്നും കൊടുത്തപ്പോൾ വിധവയാകട്ടെ തനിക്കുള്ളത് മുഴുവൻ കൊടുത്തു എന്ന് യേശുവിനറിയാം. അതിനാൽ അവൻ സംസാരിക്കുകയും കേൾക്കുന്ന എല്ലാവരോടും പറയുന്നു, “ഈ പാവം വിധവ മറ്റുള്ളവരെക്കാൾ കൂടുതൽ നൽകി.”

സംഭാവനകളുടെ ബാഹുല്യം കൊണ്ട് അല്ല അവിടുന്ന് മനുഷ്യരെ അളക്കുന്നത്. ദൈവരാജ്യത്തിൽ കൂടുതൽ കൊടുക്കാൻ കൂടുതൽ ഉണ്ടാവണം എന്നില്ല. ലോകത്തിൻറെ ഐശ്വര്യങ്ങളും അവസാനിക്കാറായെന്നും ദൈവരാജ്യം ആഗതമായിരിക്കുന്നുവെന്നും, അതിനു വേണ്ടി ഒരുങ്ങിയിരിക്കൂ എന്നും അദ്ദേഹം ശിഷ്യരോട് പറഞ്ഞു.(vv. 21:13-19, 34-36).

വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:

വലിയ, മിന്നുന്ന സംഭാവനയേക്കാൾ രണ്ട് ചെമ്പ് നാണയങ്ങളെ യേശുവിന് എങ്ങനെ വിലമതിക്കാമെന്ന് ചന്തിക്കുക. ദൈവാരാജ്യത്തെ കുറിച്ച ഇതിൽ നിന്നും എന്ത് മനസിലാക്കാം?

•ലൂക്കാ 21:34-36ൽ യേശു തരുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കൂ ഈ ഭാഗം ഇപ്പോൾ നിങ്ങളോട് എന്താണ് പറയുന്നത്? ഈ ആഴ്ച യേശുവിന്റെ വാക്കുകളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും?

ലൂക്ക 21: 27-ൽ യേശു പ്രവാചകന്‍ ദാനിയേലിനെഉദ്ധരിക്കുന്നു. ദാനിയേൽ 7:13-14 വായിക്കുക. നിങ്ങൾ ശ്രദ്ധിച്ചത് എന്താണ്?

•നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാവട്ടെ. ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് ദൈവത്തോട് സംസാരിക്കുക, ഈ ലോകത്തിന്റെ മൂല്യങ്ങളിൽ നിങ്ങൾ സമയം, പണം, അല്ലെങ്കിൽ ശ്രദ്ധ എന്നിവ പാഴാക്കിയ സ്ഥലത്തെക്കുറിച്ച് സത്യസന്ധത പുലർത്തുക, നിങ്ങളുടെ വാത്സല്യം യേശുവിന്റെ രാജ്യത്തിലേക്ക് മാറ്റാൻ എന്താണ് വേണ്ടതെന്നു ചോദിക്കുക.

Day 15Day 17

About this Plan

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.

More