YouVersion Logo
Search Icon

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

DAY 10 OF 40

യേശു ജെറുസലേം വിടാൻ തീരുമാനിച്ചപ്പോൾ ഈശോ തൻറെ ശിഷ്യരെ നാലു ഭാഗങ്ങളിലേക്കും അയച്ചു, വിവിധ നാടുകളിൽ സുവിശേഷം അറിയിക്കാൻ ആയിരുന്നു അത് സകലതിനെയും സൗഖ്യമാക്കുന്ന ദൈവ വചനം അല്ലാതെ ഭാണ്ഡമോ, വിളക്കോ, പണസഞ്ചിയോ ഒന്നും അവർ കയ്യിൽ കരുതിയിരുന്നില്ല. ലോകത്തിലെ ദൈവത്തിന്റെ ദൗത്യത്തിൽ സജീവ പങ്കാളികളാണ് യേശുവിന്റെ അനുയായികൾ എന്ന് ഇത് വീണ്ടും കാണിക്കുന്നു. യേശു രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം നൽകുന്നു, അത് വിശ്വസിച്ചവര്‍, അത് സ്വീകരിക്കുക മാത്രമല്ല അത് മറ്റുള്ളവർക്ക് നൽകുന്നതിന് അവർ അവനോടൊപ്പം ചേരുകയും ചെയ്തു. അതാണ് ദൈവരാജ്യത്തിൻറെ രീതി ഇത് ഈ ലോകത്തിൽ നിന്ന് അധികാരവും സമ്പത്തും ശേഖരിക്കുന്നതിനെക്കുറിച്ചല്ല; ഇത് ലോകത്തെ അനുഗ്രഹിക്കാൻ സ്വർഗ്ഗം സ്വീകരിക്കുന്നതിനെക്കുറിച്ചാണ്. അതിനാൽ ഈ അടുത്ത വിഭാഗത്തിൽ, ദൈവത്തിന്റെ കരുതലിൽ വിശ്വസിക്കുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പല ഉപദേശങ്ങളും ലൂക്ക രേഖപ്പെടുത്തുന്നു. പ്രാർത്ഥന, വിഭവങ്ങളുടെ നടത്തിപ്പ്, സമൂലമായ ഉദാരത എന്നിവയെക്കുറിച്ച് യേശു പഠിപ്പിക്കുന്നു. സാധുക്കളും ദുരിതം അനുഭവിക്കുന്നവരും അതിൽ സന്തോഷിച്ചു എന്നാൽ, അത്യാഗ്രഹികളായ മതനേതാക്കന്മാർ അവരുടെ ജീവിതരീതി യേശു ശരിയാക്കുന്നത് കേട്ട് പ്രകോപിതരാകുന്നു.

വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:

•ജറുസലേമിൽ നിന്നും ജെറീക്കോയിലേക്ക് പോകും വഴി കൊള്ളയടിക്കപ്പെട്ട മനുഷ്യന്റെ ഉപമ യേശു പറയുമ്പോൾ അയാള്‍ ഇസ്രായേലിന്റെ തലസ്ഥാനത്ത് നിന്നുമാണെന്നും അതുകൊണ്ടു അയാള്‍ ഒരു ജൂതനാനെന്നും നാം അനുമാനിക്കുന്നു. ഈ മനുഷ്യനെ സഹായിക്കുമെന്ന് നിങ്ങൾ കരുതിയേക്കാവുന്ന മത ജൂത നേതാക്കൾ അവനെ ഒഴിവാക്കി. അയാളെ ശ്രദ്ധിച്ചതും സഹായിച്ചതും ഒരു സമരിയാക്കാരൻ മാത്രമാണ്. (10:25-31)
•സമരിയാക്കാർ ജൂതന്മാരെ സംബന്ധിച്ചിടത്തോളം ഹീനരാണ്,എന്നിട്ടും യേശു എന്തിനായിരിക്കണം ഇങ്ങനെ ഒരു കഥ പറഞ്ഞത്? “അയൽക്കാരനെ സ്നേഹിക്കുക” എന്നതിന്റെ അർത്ഥത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെ ഇത് എങ്ങനെ വിപുലീകരിക്കും?

•നിങ്ങളെ പുച്ഛിക്കുന്ന, വിലകല്പിക്കാത്ത ആരെങ്കിലും ഉണ്ടോ? നിങ്ങളുടെ അത്തരം അനുഭവങ്ങൾ പങ്കുവയ്ക്കൂ? നിങ്ങളുടെ അയൽക്കാരന് സഹായം നൽകാനും കരുണ കാണിക്കാനും നിങ്ങൾക്ക് ഈ ആഴ്ച സ്വീകരിക്കാവുന്ന പ്രായോഗിക നടപടികള്‍ എന്തൊക്കെയാണ്?

ദൈവരാജ്യം സ്വർഗ്ഗത്തിന്റെ ഉദാരമായ വിഭവം സ്വീകരിക്കുകയെന്നതാണ്, അതുവഴി നിങ്ങൾക്ക് മറ്റുള്ളവർക്ക് ഉദാരമായി നൽകാൻ കഴിയും. യേശുവിൽ വിശ്വസിക്കുന്നവർ എല്ലാ പ്രതിസന്ധികളെയും മറന്ന്(10:42) ദൈവം നല്ല പിതാവാണെന്നും, മക്കൾക്ക് ആവശ്യമുള്ളത് തക്ക സമയത്ത് അവിടുന്ന് നൽകും എന്നും(11:1-13) വിശ്വസിക്കുക. പരിശുദ്ധാത്മാവിൻറെ ദാനങ്ങളെ കുറിച്ച് യേശു പറയുന്നത് ശ്രദ്ധിക്കൂ(11:13) ഇത് പങ്കുവയ്ക്കപ്പെടേണ്ട ദാനങ്ങളാണ്(11:5-6).

ദൈവത്തോട് ഒന്ന് ചോദിച്ചിട്ട് മറ്റെന്തെങ്കിലും ലഭിച്ച അനുഭവം നിങ്ങൾക്ക് ഉണ്ടോ? പരിശുദ്ധാത്മാവിന്റെ സഹായവും ആശ്വാസവും പഠിപ്പിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ ഉത്തരം കൊണ്ടുവന്നത് എങ്ങനെ? നിങ്ങൾക്ക് ചുറ്റുമുള്ളവർക്ക് അപ്രതീക്ഷിതമായി നൽകാൻ അവന്റെ വ്യവസ്ഥ നിങ്ങളെ എങ്ങനെ പ്രാപ്തമാക്കി?

•നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാവട്ടെ. ആശ്ചര്യത്തിന് പ്രചോദനമായ കാര്യങ്ങളെക്കുറിച്ച് ദൈവത്തോട് സംസാരിക്കുക. നിങ്ങളുടെ അതൃപ്തികൾ തുറന്നു പറയൂ ഈ ആഴ്ച ദൈവകരുണ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്ക് ആവശ്യമായത് ചോദിക്കൂ

Day 9Day 11

About this Plan

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.

More