YouVersion Logo
Search Icon

Plan Info

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!Sample

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!

DAY 1 OF 6

ദൈവം നിങ്ങൾക്ക് സ്വർഗത്തിലേക്കുള്ള പ്രവേശനം നൽകണമോ?


ഇൗ ലോകത്തിലുള്ള നിങ്ങളുടെ സമയം അപ്രതീക്ഷിതമായ വിരാമത്തിലേക്ക്‌ എത്തിയതായി ഒന്ന് സങ്കൽപ്പിക്കുക. ആത്യന്തികമായ വിസ്മയത്തിൽ നിങൾ നിങ്ങളുടെ സൃഷ്ടാവിന്റെ മുന്നിൽ നിൽക്കുകയാണ്. അങ്ങനെ ഒടുവിലായി നിങ്ങളുടെ നിത്യഭവനം കാണുവാനുള്ള അമ്പരപ്പും വിസ്മയവും പ്രതീക്ഷയിലേക്കും ആകംഷയിലേക്കും തിരിയുമ്പൊഴേക്ക്‌, പെട്ടെന്ന് നിങ്ങളെ അതിൽ പ്രവേശിക്കുന്നതിന് മുന്നേ ദൈവം തടയുകയും ' എന്ത് കൊണ്ട് ഞാൻ നിങ്ങൾക്ക് സ്വർഗത്തിലേക്കുള്ള പ്രവേശനം നൽകണം.', എന്ന് നിങ്ങളോട് ഹൃദയം തുളക്കുന്ന ഒരു ചോദ്യം ചോദിക്കുകയും ചെയ്യുന്നു.


നിങ്ങൾ എങ്ങനെ പ്രതികരിക്കും?


ആ മഹത്തും അൽഭുതകരവുമായ ദിവസം നമുക്ക് ഓരോരുത്തർക്കും വരുമ്പോൾ, ഭാഗ്യവശാൽ, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ഏതെങ്കിലും ഒരു പരീക്ഷ പൂർത്തിയാക്കുവാൻ ദൈവം നമ്മോടു ആവശ്യപ്പെടില്ല. എന്നിരുന്നാലും ഈ സാഹചര്യം രക്ഷയെ മനസ്സിലാക്കുന്നതിനുള്ള പ്രധാനപ്പെട്ടതും ചിന്തോദ്ദീപകവുമായ ഒരു ചിത്രം വരച്ച് കാട്ടുന്നു.


ചിലർ ദൈവത്തിന്റെ ഈ ചോദ്യത്തിന് മറുപടിയായി അവർ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് പരാമർശിച്ച് സംസാരിക്കാം. മറ്റുചിലർ അവരുടെ വിശ്വസ്തമായ ദേവാലയ ഹാജർ വിവരിക്കാം, പിന്നെയും മറ്റു ചിലർ അവരുടെ ജീവിതത്തിൽ ഒഴിവാക്കിയ എല്ലാ ചീത്ത പ്രവർത്തികളുടെയും ഒരു പട്ടിക കാണിക്കാം. ഇതൊക്കെ ക്രിസ്തീയ ജീവിതത്തിലെ പ്രധാന ഘടകങ്ങളിൽ ചിലതാനെങ്കിലും, ഇവയൊന്നും രക്ഷ ഉറപ്പ് നൽകുന്നില്ല. ഈ ചോദ്യത്തിന് ശരിയായ ഒരേ ഒരു ഉത്തരമേയുള്ളൂ.


"ഞാൻ യേശു ക്രിസ്തുവിനെ എന്റെ രക്ഷിതാവും കർത്താവും ആയി സ്വീകരിക്കുന്നു, അവൻ എന്റെ സകല പാപങ്ങളെയും മോചിച്ചും തന്നിരിക്കുന്നു."

Scripture

Day 2

About this Plan

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!

ജീവിതത്തിലെ മിക്ക തീരുമാനങ്ങളും ഏതെങ്കിലും ഒരു രീതിയിൽ പ്രാധാന്യമർഹിക്കുന്നു. എങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് ഒന്ന് മാത്രമാണ്. ദൈവത്തിന്റെ സൗജന്യ ദാനമായ രക്ഷ എന്ന ഈ അസാധാരണമായ തീരുമാനത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സ...

More

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy