1
GENESIS 1:26-27
സത്യവേദപുസ്തകം C.L. (BSI)
ദൈവം അരുളിച്ചെയ്തു: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സർവജീവജാലങ്ങളുടെയുംമേൽ അവർക്ക് അധികാരം ഉണ്ടായിരിക്കട്ടെ.” ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; സ്വന്തം ഛായയിൽത്തന്നെ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.
Mampitaha
Mikaroka GENESIS 1:26-27
2
GENESIS 1:28
ദൈവം അവരെ അനുഗ്രഹിച്ചു, “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരാകട്ടെ; നിങ്ങളുടെ സന്തതികൾ ഭൂമിയിൽ നിറഞ്ഞ് അതിനെ ഭരിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയുംമേൽ നിങ്ങൾക്ക് അധികാരമുണ്ടാകട്ടെ.”
Mikaroka GENESIS 1:28
3
GENESIS 1:1
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
Mikaroka GENESIS 1:1
4
GENESIS 1:2
ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു. ആഴത്തിന്മീതെ എങ്ങും അന്ധകാരം നിറഞ്ഞിരുന്നു. ദിവ്യചൈതന്യം ജലത്തിന്മീതെ വ്യാപരിച്ചുകൊണ്ടിരുന്നു.
Mikaroka GENESIS 1:2
5
GENESIS 1:3
“വെളിച്ചമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; വെളിച്ചമുണ്ടായി.
Mikaroka GENESIS 1:3
6
GENESIS 1:31
തന്റെ സർവസൃഷ്ടികളെയും ദൈവം നോക്കി; എല്ലാം വളരെ നല്ലതെന്ന് അവിടുന്നു കണ്ടു. സന്ധ്യയായി, ഉഷസ്സായി; ആറാം ദിവസം.
Mikaroka GENESIS 1:31
7
GENESIS 1:4
വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർതിരിച്ചു
Mikaroka GENESIS 1:4
8
GENESIS 1:29
ദൈവം വീണ്ടും അരുളിച്ചെയ്തു: “നിങ്ങളുടെ ആഹാരത്തിനായി എല്ലായിനം ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്ക് നല്കിയിരിക്കുന്നു.
Mikaroka GENESIS 1:29
9
GENESIS 1:5
വെളിച്ചത്തെ പകൽ എന്നും ഇരുട്ടിനെ രാത്രി എന്നും വിളിച്ചു. സന്ധ്യയായി, ഉഷസ്സായി; ഒന്നാം ദിവസം.
Mikaroka GENESIS 1:5
10
GENESIS 1:6
ജലത്തെ വേർതിരിക്കുവാൻ “ജലമധ്യത്തിൽ ഒരു വിതാനമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു.
Mikaroka GENESIS 1:6
11
GENESIS 1:30
സകല മൃഗങ്ങൾക്കും ആകാശത്തിലുള്ള എല്ലാ പക്ഷികൾക്കും ഇഴജന്തുക്കൾക്കും ജീവനുള്ള സകലതിനും ഭക്ഷണമായി സസ്യങ്ങളും നല്കിയിരിക്കുന്നു.
Mikaroka GENESIS 1:30
12
GENESIS 1:14
“പകലും രാത്രിയും തമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശഗോളങ്ങൾ ഉണ്ടാകട്ടെ; അവ ദിവസങ്ങളും ഋതുക്കളും വർഷങ്ങളും അറിയാനുള്ള അടയാളങ്ങളായിരിക്കട്ടെ.
Mikaroka GENESIS 1:14
13
GENESIS 1:11
“പച്ചപ്പുല്ലും ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും അങ്ങനെ എല്ലാവിധ സസ്യങ്ങളും ഭൂമിയിൽ മുളയ്ക്കട്ടെ” എന്നു ദൈവം കല്പിച്ചു.
Mikaroka GENESIS 1:11
14
GENESIS 1:7
അങ്ങനെ വിതാനമുണ്ടാക്കി, അതിന്റെ മുകളിലും കീഴിലും ഉള്ള ജലത്തെ ദൈവം വേർതിരിച്ചു.
Mikaroka GENESIS 1:7
15
GENESIS 1:12
ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഭൂമിയിലുണ്ടായി. അവ നല്ലതെന്നു ദൈവം കണ്ടു.
Mikaroka GENESIS 1:12
16
GENESIS 1:16
ദൈവം രണ്ടു വലിയ പ്രകാശഗോളങ്ങൾ സൃഷ്ടിച്ചു- പകൽ വാഴുവാൻ സൂര്യനും രാത്രി വാഴുവാൻ ചന്ദ്രനും നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു.
Mikaroka GENESIS 1:16
17
GENESIS 1:9-10
ആകാശത്തിനു താഴെയുള്ള ജലം ഒരുമിച്ചുകൂടി “ഉണങ്ങിയ നിലം പ്രത്യക്ഷപ്പെടട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു ഭൂമി എന്നും, ഒരുമിച്ചുകൂടിയ ജലത്തിനു സമുദ്രം എന്നും പേരിട്ടു. അതു നല്ലതെന്നു ദൈവം കണ്ടു.
Mikaroka GENESIS 1:9-10
18
GENESIS 1:22
“ജലജീവികൾ പെറ്റുപെരുകി സമുദ്രം നിറയട്ടെ; പക്ഷികൾ ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു.
Mikaroka GENESIS 1:22
19
GENESIS 1:24
“കന്നുകാലികൾ, ഇഴജന്തുക്കൾ, കാട്ടുമൃഗങ്ങൾ തുടങ്ങി എല്ലായിനം ജീവികളും ഭൂമിയിൽ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അതു സംഭവിച്ചു.
Mikaroka GENESIS 1:24
20
GENESIS 1:20
“വെള്ളത്തിൽ ജലജീവികൾ നിറയട്ടെ, ഭൂമിക്കു മുകളിൽ ആകാശത്തിൽ പക്ഷികൾ പറക്കട്ടെ” എന്നു ദൈവം കല്പിച്ചു.
Mikaroka GENESIS 1:20
21
GENESIS 1:25
അങ്ങനെ ദൈവം ഭൂമിയിൽ എല്ലായിനം വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവയെല്ലാം നല്ലതെന്നു ദൈവം കണ്ടു.
Mikaroka GENESIS 1:25
Fidirana
Baiboly
Planina
Horonan-tsary