YouVersion logotips
Meklēt ikonu

മത്തായി 4

4
ഏശു ചോതനേലാനെ
മരുക്കോശ് 1:12–13; ലൂക്കോശ് 4:1–13
1പിന്നെ ഉരുമൻകാൽ ചോതനേലാകേക്കുചൂട്ടി ഏശുവെ തെയ്‌വ ആത്തുമാവ് മണൽ പെത്താരത്തുക്ക് കൂട്ടി കൊണ്ടേയെ. 2നാപ്പത് പകലും നാപ്പത് റാവും നോയ്‌മ്പെ ഇരുന്തോഞ്ച് ഏശുവുക്ക് പഞ്ചം പുടിച്ചെ. 3അമ്പോളെ ഉരുമൻ കിട്ടേക്ക് വന്ത് ഏശുവുകാക്ക്, “നീ തെയ്‌വ മകൻ ഒണ്ണാ ഇം കൽകാട്ടുകാൽ അപ്പമാകേക്ക് ചൊൽ” ഒൺ ചൊല്ലിയെ.
4അത്തുക്ക് ഏശു, “‘മനിശൻ തീനെ തുൺ മട്ടുമില്ലെ തെയ്‌വത്തിലെ വായിൽ നുൺ വരിനെ എല്ലാ വശനത്തിൽ നുണ്ണും പിശയ്‌ക്കിനെ’ ഒൺ എളുതിയിരുക്കിനെ” ഒൺ വതിലെ ചൊല്ലിയെ.
5പിന്നെ ഉരുമൻ അവനെ പരിശുത്തെ പട്ടണമാനെ എരുശലേമുക്ക് കൂട്ടി കൊണ്ടോയെ. തെയ്‌വ ആലയത്തിലെ ഉച്ചീലേ കൊണ്ടേയ് നുറുത്തി,
6അവൻകാക്ക്, “നീ തെയ്‌വ മകനൊണ്ണാ അടീക്ക് തത്ത്; ‘നിന്നെ പാതുകാപ്പേക്കുചൂട്ടി തെയ്‌വം ഉടയാ തൂതരുകാട്ടുകാൽ ചൊല്ലും ഒണ്ണും നിൻകാൽ കല്ലിൽ അടിച്ചോകാതിരുക്കുവെ അവറെ നിന്നെ കയ്‌കാട്ടിൽ താങ്കുമൊണ്ണും എളുതിയിരുക്കിനതാനെ?’” ഒണ്ണെ.
7അത്തുക്ക് ഏശു അവൻകാക്ക്, “‘നിൻ തെയ്‌വമാനെ കരുത്താവെ ചോതനെ ചെയ്‌വാനില്ലെ’ ഒണ്ണും എളുതിയിരുക്കിനെ താനെ” ഒണ്ണും ചൊല്ലിയെ.
8പിന്നെ ഉരുമൻ അവനെ ഒരു ഊയൻ മലേക്ക് കൂട്ടി കൊണ്ടേയാലെ ഉലകത്തിലെ എല്ലാ രാച്ചമാം അത്തിലെ മകത്തമാം കാട്ടി കൊടുത്തെ. 9അവൻകാക്ക്, “നീ എന്നെ കുമിടെ വായ്‌ങ്കതൊണ്ണാ ഇതുകാടെയെല്ലാം നിനക്ക് തരുവിളെ” ഒൺ ചൊല്ലിയെ.
10അന്നേരം ഏശു അവൻകാക്ക്, “ഉരുമാ, എന്നെ വുട്ടുപോ; ‘നിൻ തെയ്‌വമാനെ കരുത്താവെ വണയ്ങ്കി അവനെ മട്ടുംതാൻ കൊണ്ടാടോണും’ ഒൺ എളുതിയിരുക്കിനതാനെ” ഒൺ ചൊല്ലിയെ.
11അമ്പോളെ ഉരുമൻ ഏശുവെ വുട്ടുപോകേം. തെയ്‌വ തൂതരുകാട് അവൻകാക്ക് വന്ത് അവനുക്ക് പമ്പുലമെ ചെയ്‌കേം ചെയ്യെ.
മുതയാ ഏശു ഉടയാ തെയ്‌വ വേലെ ചെയ്യിനെ
മരുക്കോശ് 1:14–15; ലൂക്കോശ് 4:14–15
12ഓകന്നാൻ തടങ്കലിൽ ആയേയതൊൺ കേട്ടാലെ ഏശു കെലീലേക്ക് തിരുമ്പി പോയെ. 13അവൻ നശരത്ത് ഒണ്ണാൽ ഇരാതെ ശെബുലൂനിലേം നപ്‌ത്താലീലേം എല്ലയാനെ കെലീലാ തേക്കമരികിലെ പട്ടണമാനെ കവർന്നകൂമിൽ പോയിരുന്തെ.
14-16“ശെബുലൂൻ തേശമും നപ്‌ത്താലീ തേശമും കടലരുകിലും ഓർത്താനുക്ക് അക്കറോടൊള്ളെ കൂറാലും എകൂതരല്ലാത്തവേരാ പിശയ്‌ക്കിനെ കെലീലേലും, ഇകനെ ഇരുട്ടിൽ ഇരുക്കിനതാനെ മാനടവൻകാട് മകത്തമാനെ ഒരു വലിയെ വെട്ടമെ കണ്ടെ. ചാവ് തേശത്തിലും താപ്പുറേലും ഇരുന്തവേരാക്ക് ഒരു വെളിച്ചമടിച്ചെ.”
ഒണ്ണികനെ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് ചൊല്ലിയെ കാരിയങ്കാട് ഇതുനാലെ നടമാകേക്ക് ഇടയായെ. 17“തെയ്‌വ രാച്ചം നിങ്കാക്ക് കിട്ടെ വന്തേയനാലെ നിങ്കെ ചെയ്‌നടക്കിനെ പാപമെ വീയൊറിഞ്ച് മനം തിരുമ്പോണും” ഒൺ അണ്ണേക്കിരുന്ത് ഏശു മുതെയാ വുളിച്ച് ചൊല്ലിയെ.
മീനെ പുടിയ്‌ക്കിനെ നാലാളെ ഏശു ശിശിയരായ് പുറിച്ച് എടുക്കിനെ
മരുക്കോശ് 1:16–20; ലൂക്കോശ് 5:1–11
18ഏശു കെലീലാ തേക്കമരികേ നടന്ത് പോയവോളെ, തേക്കത്തിൽ വലേയിട്ട് മീനെ പുടിക്കുമെ പത്തിരോശ് ഒൺ പേരൊള്ളെ ശീമോനാം അവൻ തമ്പി അന്തിരയോശാം കണ്ടെ. അവറെ മീനെ പുടിക്കുമവേരാതാൻ. 19ഏശു അവറകാക്ക്, “എനക്ക് പുറകോടേ വര്, നിങ്കെ മീനെ പുടിയ്‌ക്കിനവോലെ ഏൻ നിങ്കളെ തെയ്‌വ രാച്ചത്തുക്കുചൂട്ടി മനിശെ മാനടവനെ നേടിനവേരായാക്കിളെ” ഒൺ ചൊല്ലിയെ. 20അത്തുക്ക് അവറെ പെട്ടൊൺ ഉടവുറെ വലയെ വീയ് ഒറിഞ്ച് ഏശുവുക്ക് പുറകോടേ പോയെ.
21അവൻ അങ്ക് നുൺ മില്ലോട്ടുക്ക് പോയതും ശെവതി ഒണ്ണാ മകൻ ആക്കോവും അവൻ തമ്പി ഓകന്നാനും വള്ളത്തിലിരുന്ത്, തന്താര് ശെവതീം മത്തും വലയെ മാടുമതെ കണ്ടെ. ഏശു അവറളാം വുളിച്ചെ. 22അവറളും പുടീയൊണ്ണേ വള്ളമാം ഉടവുറെ തന്താരാം വുട്ട് അവനുക്ക് പുറകോടേ പോയെ.
ഏശു നോയാളികേക്ക് ചുകമെ കൊടുക്കിനെ
ലൂക്കോശ് 6:17–19
23പിന്നെ ഏശു കെലീലേൽ ഒത്തേ ചുത്തി നടന്ത് എകൂതാ പള്ളീൽ തെയ്‌വ വശനമെ പടിയ്‌ക്കെ വയ്‌ക്കുകേം തെയ്‌വ രാച്ചമെ പത്തിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലുകേം മാനടവൻകാട്ടിലെ എല്ലാത്തരം നോയ് നൊടികാട്ടുക്കും എല്ലാത്തരം കെടുതീക്കും ചുകമെ കൊടുക്കുകേം ചെയ്യെ. 24അവൻ ചേതി ശിറിയെ ഒണ്ണാൻ ഒത്തേ പരന്തെ. വൊവ്വോറേ നോയ് നൊടികാറാളാം ചീക്കിലും ഇളുവെട്ട് നടന്തവേരാളാം മുനീക്ക് ചാനവേരാളാം പിശാശി പുടിച്ചവേരാളാം തളന്തവേരാളാം അവൻകാക്ക് കുടത്തെ. അവൻ അവറാത്തുക്ക് ചുകമെ കൊടുത്തെ. 25കെലീലാവിൽ നുണ്ണും തെക്കപ്പൊലി, എരുശലേം, എകൂതിയാ, ഓർത്താനുക്ക് അക്കറോടു നുണ്ണുമൊള്ളെ ആൾകന്നെ അവനുക്ക് പുറകോടേ പോയെ.

Izceltais

Dalīties

Kopēt

None

Vai vēlies, lai tevis izceltie teksti tiktu saglabāti visās tavās ierīcēs? Reģistrējieties vai pierakstieties