YouVersion logotips
Meklēt ikonu

ഉൽപ്പത്തി 5

5
ആദാംമുതൽ നോഹവരെ
1ആദാമിന്റെ വംശപാരമ്പര്യരേഖ ഇപ്രകാരമാണ്:
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, തന്റെ സാദൃശ്യത്തിലാണ് അവിടന്ന് മനുഷ്യരെ മെനഞ്ഞത്; 2ദൈവം പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു; അവരെ സൃഷ്ടിച്ച ദിവസം അവിടന്ന് അവരെ അനുഗ്രഹിച്ച് അവർക്ക് “ആദാം,”#5:2 അഥവാ, മനുഷ്യവംശം. എന്നു പേരിട്ടു.
3ആദാമിനു 130 വയസ്സായപ്പോൾ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ഒരു മകൻ ജനിച്ചു; അവന് അദ്ദേഹം ശേത്ത് എന്ന് പേരിട്ടു. 4ശേത്ത് ജനിച്ചതിനുശേഷം ആദാം 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 5ആദാമിന്റെ ആയുസ്സ് ആകെ 930 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
6ശേത്തിനു 105 വയസ്സായപ്പോൾ അദ്ദേഹത്തിന് ഏനോശ് ജനിച്ചു. 7ഏനോശിന് ജന്മംനൽകിയതിനുശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 8ശേത്തിന്റെ ആയുസ്സ് ആകെ 912 വർഷമായിരുന്നു. പിന്നെ അദ്ദേഹം മരിച്ചു.
9ഏനോശിനു തൊണ്ണൂറു വയസ്സായപ്പോൾ അദ്ദേഹത്തിന് കേനാൻ ജനിച്ചു. 10കേനാന് ജന്മംനൽകിയതിനുശേഷം ഏനോശ് 815 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 11ഏനോശിന്റെ ആയുസ്സ് 905 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
12കേനാന് എഴുപതു വയസ്സായപ്പോൾ അദ്ദേഹത്തിന് മഹലലേൽ ജനിച്ചു. 13മഹലലേലിന് ജന്മംനൽകിയതിനുശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 14കേനാന്റെ ആയുസ്സ് 910 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
15മഹലലേലിന് അറുപത്തഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് യാരെദ് ജനിച്ചു. 16യാരെദിന് ജന്മംനൽകിയതിനുശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 17മഹലലേലിന്റെ ആയുസ്സ് 895 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
18യാരെദിനു 162 വയസ്സായപ്പോൾ അദ്ദേഹത്തിന് ഹാനോക്ക് ജനിച്ചു. 19ഹാനോക്കിന് ജന്മംനൽകിയതിനുശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 20യാരെദിന്റെ ആയുസ്സ് ആകെ 962 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
21ഹാനോക്കിന് അറുപത്തഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് മെഥൂശെലാഹ് ജനിച്ചു. 22മെഥൂശെലാഹിന് ജന്മംനൽകിയതിനുശേഷം ഹാനോക്ക് 300 വർഷം ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു.#5:22 വർഷം മൂ.ഭാ. ദൈവത്തോടുകൂടെ നടന്നു. ഈ സമയം അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 23ഹാനോക്കിന്റെ ആയുസ്സ് 365 വർഷമായിരുന്നു. 24ഹാനോക്ക് ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു; ഒരു ദിവസം ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ കാണാതെയായി.
25മെഥൂശെലാഹിനു 187 വയസ്സായപ്പോൾ അദ്ദേഹത്തിന് ലാമെക്ക് ജനിച്ചു. 26ലാമെക്കിന് ജന്മംനൽകിയതിനുശേഷം മെഥൂശെലാഹ് 782 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 27മെഥൂശെലാഹിന്റെ ആയുസ്സ് ആകെ 969 വർഷമായിരുന്നു, പിന്നെ അദ്ദേഹം മരിച്ചു.
28ലാമെക്കിനു 182 വയസ്സായപ്പോൾ അദ്ദേഹത്തിന് ഒരു മകൻ ജനിച്ചു. 29“യഹോവ ശപിച്ച ഭൂമിയിൽ നമുക്കു നേരിട്ട കഠിനപ്രയത്നത്തിലും നമ്മുടെ കൈകളുടെ ക്ലേശകരമായ അധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് ലാമെക്ക് തന്റെ മകനു നോഹ#5:29 നോഹ എന്ന പദം, ആശ്വസിപ്പിക്കുക എന്നതിനുള്ള എബ്രായപദത്തോടു സാമ്യമുണ്ട്. എന്ന് പേരിട്ടു. 30നോഹയ്ക്ക് ജന്മംനൽകിയതിനുശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 31ലാമെക്കിന്റെ ആയുസ്സ് 777 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
32നോഹയ്ക്കു 500 വയസ്സായതിനുശേഷം, ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാർ അദ്ദേഹത്തിന് ജനിച്ചു.

Izceltais

Dalīties

Kopēt

None

Vai vēlies, lai tevis izceltie teksti tiktu saglabāti visās tavās ierīcēs? Reģistrējieties vai pierakstieties