മരുക്കോശ് 4
4
വിതകാറൻ കതെ
മത്തായി 13:1–9; ലൂക്കോശ് 8:4–8
1ഏശു പിന്നേം കെലീലേലെ തേക്കമരികിൽ വച്ച് മനിശെ മാനടവനെ പടിയ്‌ക്കെ വച്ചെ. അന്നേരം മാനടവൻകാട് ബൂറാ കരേകത്തിലും നുണ്ണെ; അവൻ ഒരു വള്ളത്തിൽ ഓറിയിരുന്ത് മാനടവൻകാൽ കുരവുട്ടെ. 2കതയവോലെ ചിലെ കാരിയമെ പടിയ്‌ക്കെ വച്ചെ. 3“ഒരു വിതകാറൻ വിതയ്‌പ്പേക്ക് പുറപ്പട്ട് പോയെ. 4അവൻ വിതച്ചവോളെ ചിലതുകാട് വശിയരുകിൽ ബൂന്തെ; പയ്‌ക്കികാട് വന്ത് അതെ കൊത്തി തുണേയെ. 5പിന്നെ ചിലതുകാട് പാറേക്ക് മീത്തോളെ മണ്ണുക്ക് ബൂന്തെ; അടി പാറനാലേം മണ്ണ് ഒരുത്തിനനാലേം പെട്ടൊൺ മുളച്ചെ. 6ഒണ്ണാ അടീക്ക് വേര് നാപ്പോയതുനാലെ വിശിലടിച്ചവോളെ ഒത്തേ ഉലന്തേയെ. 7വോറേ ചിലതുകാട് മുൾപാളീക്ക് ഇടേൽ ബൂന്തെ; മുൾ മുളച്ച് വളന്ത് അതെ നെശിയ്‌ക്കെ; അതുനാലെ അത് വിളഞ്ചതില്ലെ. 8ഒണ്ണാ വോറേ ചിലെ മണികാട് നല്ലെ മണ്ണുക്ക് ബൂന്തതുനാലെ അത് വന്ത് കനേകമാ വിളഞ്ച് മുപ്പതും അറുവതും നൂറുമായെ.” 9പിന്നെ ഏശു ചൊല്ലിയത്, “ഏൻ ചൊന്നതെ കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ.”
ഇം കതേലെ പൊരുൾ
മത്തായി 13:10–17; ലൂക്കോശ് 8:9–10
10തൊപ്പനേരമോഞ്ച് ഏശു തൻബാട്ടിൽ ഇരുന്തവോളെ ഉടയാകാൽ ഇരുന്തവേരായിൽ നുൺ ചിലവേരാ ശിശിയരുകാടെ കൂട്ടിയെടുത്ത് വന്താലെ, “നീ കതേ പേരേത്തി ചൊല്ലിയതെന്തനേത്ത്?” ഒൺ കേട്ടെ. 11ഏശു ശിശിയരുകാൽ, “തെയ്‌വ രാച്ചത്തിലെ മറുമം നിങ്കാക്ക് തിക്കിലൊണ്ടാളത്തുക്ക് വെളിവാക്കി തന്തിരുക്കിനെ; ഒണ്ണാ ഇത്തുക്കു പുറത്തുക്ക് ഒള്ളവേരാ കതേവോലതാൻ കേട്ട് പടിയ്‌ക്കിനത്. 12തെയ്‌വ വശനമെ പടിപ്പേക്ക് അവറെ നോയ്‌ക്കികിട്ടേ ഇരുക്കും ഒണ്ണാ അവറാത്തുക്കു വെളിവാകാത്തു, ഏൻ ചൊന്നതെ അവറെ കേട്ടുകിട്ടേ ഇരുക്കും അവറാത്തുക്കു അത്തിലെ പൊരുളാം വെളിവാകാത്തു. അവറെ പാപമെ വുട്ടു പുറിയാതിരുക്കും അകനെ അവറാത്തുക്കു തെയ്‌വത്തുകാൽ നുൺ മന്നിപ്പും കിടയാത്ത്.”
ഏശു വിതകാറൻ കതയെ വെളിവായ്‌ക്കി ചൊന്നെ
മത്തായി 13:18–23; ലൂക്കോശ് 8:11–15
13പിന്നെ ഏശു അവറകാൽ കേട്ടത്, “നിങ്കാക്ക് ഇം കതേലെ പൊരുള് തിക്കിനാത്തതീൻ? ഒണ്ണാ ഇനീം ഏൻ ചൊന്നെ കതെ എകനനേ തിക്കിനൊണ്ടാനത്? 14വിതകാറൻ വിത്തെ വിതയ്‌ക്കിനതുവോലതാൻ മാനടവൻകാക്ക് തെയ്‌വ വശനമെ വുളിച്ച് ചൊന്നത്. 15വശിയരുകിൽ ബൂന്തെ വിത്തുവോലതാൻ ചിലവേരാ തെയ്‌വ വശനമെ കോക്കിനത്. ചിലവേരാ വശനമെ കേട്ട് ഇതയത്തിൽ വച്ചാലും തൊപ്പനൊൺ മുനികാട് വന്ത് തെയ്‌വ വശനമെ ഇതയത്തിൽ നുൺ എടുത്തൊറിയും. 16പാറേക്ക് മീത്തോളെ മണ്ണിൽ ബൂന്തെ വിത്തുവോലതാൻ ചിലവേരാ തെയ്‌വ വശനമെ കോക്കിനത്; തെയ്‌വ വശനമെ കോക്കിനത്തിലേ പിരിയമാ ചങ്കിൽ ഏത്തെടുത്തോകും. 17ഒണ്ണാ വശനമെ കോക്കിനവോളെ കവുനമാ ഏത്തെടാതിരുക്കിനനാലെ നെരുക്കമോ തണ്ടനയോ അടഞ്ചാ തെയ്‌വ വശനമെ വീയ് ഒറിഞ്ചാനെ. 18ചിലവേരാ മുൾപാളീക്കിടേൽ ബൂന്തെ വിത്തുവോലതാൻ തെയ്‌വ വശനമെ കോക്കിനത്; 19അത് എകനയൊണ്ണാ വശനമെ കേട്ടാലും ഇം ഉലകത്തിലെ നിനവുനാലേം അണേകാക്കും ഉടവനുക്കൊത്തവോലത്തെ പിശപ്പിലെ നിനവുനാലേം വെള്ളാമെ വിളേനവോലെ കനിയെ തരുവെ കൂടാത്ത്. 20ഒണ്ണാ നല്ലെ മണ്ണിൽ ബൂന്തെ വിത്തുകാടുവോലതാൻ ചിലവേരാ തെയ്‌വ വശനമെ കോക്കിനത്; വശനമെ കേട്ട് അതെ പിരിയമാ കെവുനമാ ഏത്തെടുത്ത് അത്തുക്കൊത്തവോലെ പിശയ്‌ക്കിനതാൻ മുപ്പതും അറുവതും നൂറും മാതിരിയേ വിളവെ തരിനവോലെ നയമാ പിശയ്‌ക്കിനവൻ ഒണ്ണത്.”
വിളക്കെ കത്തി പലകേക്ക് മീത്തോടെ വേണും വയ്‌പ്പേക്ക്
ലൂക്കോശ് 8:16–18
21അതോഞ്ച് ഏശു ചൊല്ലിയത്, “വിളക്കെ കത്തി ആരൊണ്ണാലും വലിയെ വട്ടീക്കടിയോടോ കട്ടിലുക്കടിയോടോ വയ്‌ക്കുമീ? കണ്ടിപ്പാ അതെ ചെയ്യാത്ത്. അതെ പലകേക്ക് മീത്തോടെ താൻ വയ്‌ക്കും. 22അതുനാലെ വെളിവാകേക്കൊള്ളെ ചേതിയല്ലാതെ ഒണ്ണുമേയില്ലെ; ഇപ്പെ മറഞ്ചിരുക്കിനതെല്ലാം വെളിച്ചത്തുക്ക് വരുകേം എല്ലാരുക്കും വെളിവാകേം ചെയ്യും. 23ഏൻ ചൊന്നതെ കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ. 24നിങ്കെ കോക്കിനത് എന്തനേത്തൊൺ നിങ്കെ അറിഞ്ചോകോണും; നിങ്കെ ഏളെ അളവ് വച്ച് അളക്കിനതോ അതേ അളവിൽ വച്ച് നിങ്കാക്കും അളന്ത് കിടയ്‌ക്കും; ഒണ്ണാ നിങ്കെ കൊടുക്കിനത്തിലും കനേകമായ് തെയ്‌വം നിങ്കാക്ക് തരും. 25ഒള്ളാക്കു കനേകം കൊടുക്കും ഒണ്ണാ നാത്താകാലോ അവനുക്കൊള്ളതകൂടി എടുത്തു കളഞ്ചാകും.”
വളറിനെ വിത്ത്
26ഏശു ചൊല്ലിയത്, “തെയ്‌വരാച്ചമെ ചൊല്ലി ഇനീമൊരു കതേ കോളിൻ, ഒരു കിളകാറൻ ഉടയാ ഉശത്തിൽ വിത്തെ കിളച്ചെ. 27അതോഞ്ചതും അവൻ വോറേ കാരിയത്തുക്കു മണ്ടിയേയെ; ചിലനാ ഓഞ്ചതും കിളകാറനോടെ ഉതവി നാതയേ വിത്ത് മുളച്ച്, 28പൂമി തൻബാട്ടിലേ വിളയെ വയ്‌ക്കിനെ; മുതെ മുതയേ കൂമ്പു എടുക്കും പിന്നെ കതിരും കടശീൽ കതിര് കുലെ നുറേ നെൽ മണീമാനെ. 29നെൽ മണി വിളഞ്ച് അറുക്കുവേക്കാനവോളെ ഉടയാ വന്ത് കിള്ളീൽ അറുത്തെടുക്കും.”
കടുകുമണി കതെ
മത്തായി 13:31–32; ലൂക്കോശ് 13:18–19
30ഏശു അവറാത്തുകാൽ പിന്നേം ചൊല്ലിയത്, “തെയ്‌വ രാച്ചം എന്തനേത്തിൽ പേരേത്തി ചൊൽളനേ? ഏളെ കതയെ ചൊല്ലി അതെ വെളിവാക്കിളെ?” അത് വന്ത് ചുറിയെ കടുകു മണിവോലതാൻ.#4:30കടുകുമണി ചിലെ ഇടത്തിലെല്ലാം വലിയെ മരമായ് നിക്കും 31വിതയ്‌പ്പേക്ക് നോയ്‌ക്കാ ഇനിയോരു വിത്തുവോലെ നാത്തെ ചുറീയതായിരുക്കും. 32ഒണ്ണാ അത് മുളച്ചേയതൊണ്ണാ വോറേ പാളിവോലനാത്തെ വലിയതാ വളന്ത് വാനത്തിലെ പയ്‌ക്കികാട്ടുക്ക് അത്തിലെ കൊമ്പിൽ കൂടെ ഒണ്ടായ്‌ക്കി ഇരുക്കിളെ നിലേൽ കാണ്ടിയമുമാനെ. 33-34ഇകനെ അവറാത്തുക്കു തിക്കിലൊണ്ടാളത്തുക്ക് താൻ ഏശു കനേകം കതകാടെ പേരേത്തി വശനമെ ചൊല്ലി കൊടുക്കുമത്; കതയവോലെ അല്ലാതെ ഒണ്ണാം അവൻ അവറകാൽ ചൊല്ലിയതില്ലെ; ഒണ്ണാ ഉടയാ ശിശിയരും മത്തും തൻബാട്ടിൽ ഇരുക്കുമവോളതാൻ ഓരോ കതേലെ പൊരുളാം അവറാത്തുക്കു വെളിവായ്‌ക്ക് കൊടുക്കുമത്.
കാത്താം അലയാം നുറുത്തിനെ
മത്തായി 8:23–27; ലൂക്കോശ് 8:22–25
35അണ്ണേക്ക് അന്തിയോടായതും ശിശിയരുകാൽ, “നങ്കെ തേക്കത്തുക്ക് അക്കറോട്ടുക്ക് പോകാം” ഒൺ ഏശു ചൊല്ലിയെ. 36മാനടവനെ അങ്കുതാൻ വുട്ടാലെ, അവറെ ഇരുന്തെ വള്ളത്തിൽ തേക്കത്തുക്ക് അക്കറോട്ടുക്ക് പോയവോളെ വൊവ്വോറേ വള്ളത്തിലും മാനടവൻ കൂട്ടത്തിൽ പോയെ. 37അന്നേരം വൻ കാത്ത് അടിച്ചനാലെ അലയടിച്ച് വള്ളത്തിൽ തണ്ണിയോറിയനാലെ വള്ളത്തുക്ക് മിന്നുക്ക് പോകേക്ക് കൂടാതായെ. 38ഏശു അന്നേരം വള്ളത്തിൽ പുറക്ക് പലകേൽ തലയാമേത്തി കിടന്ത് ഉറങ്കുമെ; അന്നേരം ശിശിയര് ഏശുവെ വുളിച്ചയപ്പിയാലെ, “എശമാനനേ, എങ്കെ മുയ്‌ങ്കി നാശമായ് പോനത്തിൽ നിനക്ക് വരുത്തമില്ലയീ?” ഒൺ കേട്ടെ. 39ഏശു എന്തി കാത്താം അലയാം തിട്ടമിട്ട്, “നിൽ” ഒൺ ചൊല്ലിയത്തുക്ക് പെട്ടൊൺ കാത്തും അലയും അലാതിയാ നുണ്ണെ. 40പിന്നെ ഏശു ശിശിയരുകാൽ, “എന്തുക്കിനേ നിങ്കെ അരളിനത്? നിങ്കാക്ക് എൻകാൽ നമ്പിക്കെ നാത്തതീൻ” ഒൺ കേട്ടെ. 41അത്തുക്ക് അവറെ ചരിയാനത്തിൽ അരണ്ട്, “ചെൻ ആര്? കാത്തും അലേം കൂടി ചെൻ ചൊല്ലെ കോക്കിനെ” ഒൺ തങ്കവാട്ടിൽ കുരവുട്ടെ.
Šiuo metu pasirinkta:
മരുക്കോശ് 4: മന്നാൻ
Paryškinti
Dalintis
Kopijuoti

Norite, kad paryškinimai būtų įrašyti visuose jūsų įrenginiuose? Prisijunkite arba registruokitės
@New Life Literature (NLL)