ഉല്പ. 5

5
ആദാമിന്‍റെ വംശപാരമ്പര്യം
1ആദാമിന്‍റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്‍റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി. 2ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു. 3ആദാമിന് നൂറ്റിമുപ്പത് (130) വയസ്സായപ്പോൾ അവൻ തന്‍റെ സാദൃശ്യത്തിലും സ്വരൂപപ്രകാരം ഒരു മകന് ജന്മം നൽകി; അവനു ശേത്ത് എന്നു പേരിട്ടു. 4ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം (800) ജീവിച്ചിരുന്നു; അവനു പുത്രന്മാരും പുത്രിമാരും ഉണ്ടായി. 5ആദാമിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു (930) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
6ശേത്തിന് നൂറ്റഞ്ചു (105) വയസ്സായപ്പോൾ അവൻ ഏനോശിനു ജന്മം നൽകി. 7ഏനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് എണ്ണൂറ്റേഴു (807) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. 8ശേത്തിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ട് (912) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
9ഏനോശിന് തൊണ്ണൂറു (90) വയസ്സായപ്പോൾ അവൻ കേനാനു ജന്മം നൽകി. 10കേനാനെ ജനിപ്പിച്ച ശേഷം ഏനോശ് എണ്ണൂറ്റിപ്പതിനഞ്ചു (815) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി ജനിപ്പിച്ചു. 11ഏനോശിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിയഞ്ചു (905) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
12കേനാന് എഴുപത് (70) വയസ്സായപ്പോൾ അവൻ മഹലലേലിനെ#5:12 മഹലേല്‍-ദൈവത്തിനു സ്തോത്രം ജനിപ്പിച്ചു. 13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പത് (840) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. 14കേനാന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപ്പത്തു (910) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
15മഹലലേലിന് അറുപത്തഞ്ചു (65) വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി. 16യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു (830) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. 17മഹലലേലിന്‍റെ ആയുഷ്കാലം ആകെ എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു (895) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
18യാരെദിന് നൂറ്ററുപത്തിരണ്ടു (162) വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. 19ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു (800) വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 20യാരെദിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി അറുപത്തിരണ്ടു (962) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
21ഹാനോക്കിന് അറുപത്തഞ്ചു (65) വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി. 22മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മുന്നൂറു (300) വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു. 23ഹാനോക്കിൻ്റെ ആയുഷ്കാലം ആകെ മുന്നൂറ്റി അറുപത്തഞ്ചു (365) വർഷമായിരുന്നു. 24ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
25മെഥൂശലഹിന് നൂറ്റെൺപത്തേഴു (187) വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി. 26ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റി എൺപത്തിരണ്ടു (782) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. 27മെഥൂശലഹിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി അറുപത്തൊമ്പതു (969) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
28ലാമെക്കിന് നൂറ്റെൺപത്തിരണ്ടു (182) വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി. 29“യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവനു നോഹ എന്നു പേർ ഇട്ടു. 30നോഹയെ ജനിപ്പിച്ച ശേഷം ലാമെക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു (595) വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 31ലാമെക്കിൻ്റെ ആയുഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു (777) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
32നോഹയ്ക്ക് അഞ്ഞൂറു (500) വയസ്സായശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരെ ജനിപ്പിച്ചു.

Chwazi Kounye ya:

ഉല്പ. 5: IRVMAL

Pati Souliye

Pataje

Kopye

None

Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte