ലൂക്കോച്ചു 7
7
പടെനേദാവുന്റ നമ്പെലു
1നെരേയ ഒക്കായിമു കേട്ടിപ്പപല്ലെ ഈ കാരിയമൊക്ക പടേപ്പിച്ചുകാന്റു ഏച്ചു കബറുന്നഗൂമുക്കു പോയിത്തു. 2ആ അങ്ങടിലി ഒരു ചെറിയ പടെനേദാവു ഇന്തു. അദുക്കു ഇട്ടപട്ട അദുന്റ ഒരു പണിക്കാറെയ് തീര ചുഗാകാണദാച്ചു ചാവപല്ലെ കിടാന്തിന്തയ്. 3ഏച്ചുനെപറ്റി പടെനേദാവു കേട്ടിന്തെനെകോണ്ടു തന്റ പണിക്കാറെനെ ചാരിമാടൊണു എന്റു ഏച്ചുന്റൊന്റ പറേവബേണ്ടി ജൂദെരണ്ട നാടുകാറെരളിലി കുറെ മയിച്ചെരളെ ഏച്ചുവാത്തെക്കു ചൊല്ലിബുട്ടു. 4അയിര ഏച്ചുവാത്തെക്കു ബന്തിച്ചു പടെനേദാവു തങ്കടൊന്റ പറേഞ്ചുബുട്ട കാരിയത്തിനെപറ്റി നല്ലമനാത്തി അദുന്റൊന്റ പറേഞ്ചരു: “നീ ഈ ഉബഗാര ചെയിദുകൊടുപ്പപല്ലെ അദു നല്ല മയിച്ചെനാന്റു. 5അദു നമിന്റ നെരേയളെ ചിനേഗിക്കിന്റു. അദു എങ്കക്കു ഒരു പള്ളി മാടിതരുവനുമു ചെയിദുകീന്റു.”
6ഏനെ കേട്ടിന്തിച്ചു ഏച്ചു അയിരണ്ടൊന്റ പടെനേദാവുന്റ ഊരുക്കു പോയിത്തു. എന്റെങ്കി അദു പടെനേദാവുന്റ ഊരുക്കു എത്തുവനാനപ്പൊ പടെനേദാവു തന്റ ജൊദേയളെ ഏച്ചുവാത്തെക്കു ചൊല്ലിബുട്ടിച്ചു ഇങ്ങാണെ പറേഞ്ചു: “കറുത്താവേ, നീ ഇങ്കു ബരുവ ബുദ്ദിമുട്ടൊണ്ട, നീ എന്റ ഊരുക്കു അത്തുവപല്ലത്ത ബലിയ ഒരു ആളല്ല നാനു. 7അയിമാത്തിരമല്ല ഇഞ്ച മുല്ലെലക്കെ ബരുവ നാനുമു ആവകാണി എന്റു നിനേക്കിന്റെയ്. എന്റെങ്കി നീ ഒരു ബാക്കു പറേഞ്ചെങ്കി മദി എന്റ പണിക്കാറെയ് ചാരിയാവൊയ്. 8ഈ കാരിയ ചെയിവ നീക്കു അദിഗാരകീന്റൊയ് എന്റു എനാക്കു ഗൊത്തു. നാനുമു അദിഗാരിയ പറേന്റെനെ കേട്ടിന്തുചെയിന്റ ഒരു പണിക്കാറെനാന്റു. നാനു പറേന്റെനെ കേട്ടിന്തുചെയിന്റ പടെയാളിയമു എനാക്കു കീന്റൊരു. നാനു ഒരുത്തെന്റൊന്റ ‘പോഗു’ എന്റു പറേഞ്ചെങ്കി അയിനു പോവൊയ്. ബേറൊരുത്തെന്റൊന്റ ‘ബാഗു’ എന്റു പറേഞ്ചെങ്കി അയിനു ബരുവൊയ്. എന്റ പണിക്കാറെന്റൊന്റ ‘ഏനെ ചെയ്യു’ എന്റു പറേഞ്ചെങ്കി അയിനു ചെയിവൊയ്.”
9പടെനേദാവു ചൊല്ലിബുട്ടെര ബന്തു പറേഞ്ചെനെ കേട്ടിന്തിച്ചു ഏച്ചു അന്തബുട്ടുപോയിത്തു. പിന്നെ അദു തന്റ ബൊവ്വെ ബന്ത നെരേയളെ തിരിഗിമെലേഞ്ചൊണ്ടു പറേഞ്ചു: “ഇച്ചുറായേലു നെരേയണ്ട ഇണ്ടിലിബരെ ഇങ്ങാണത്ത നമ്പെലുകീന്റ ഒരു മയിച്ചെനെ നാനു മെലേവകാണി എന്റു നാനു നിങ്കടൊന്റ പറേന്റെയ്.” 10ഏച്ചുവാത്തെക്കു ചൊല്ലിബുട്ടെര പടെനേദാവുന്റ ഊരുക്കു മടാങ്കിബന്തപ്പൊ പണിക്കാറെയ് ചാരിയായികീന്റെനെ മെലേഞ്ചരു.
പുണ്ടത്തിന്റ മഗേനെ ഏച്ചു ഉഗിരുപുറാപ്പിക്കിന്റു
11പിറ്റുജിന ഏച്ചുമു അദുന്റ ബൊവുകെട്ടിയളുമു നയിനു എന്റ അങ്ങടിക്കു പോനരു. ചുമാറു നെരേയളുമു അദുന്റൊന്റ പോനരു. 12അദു അങ്ങടിന്റ ബളേഞ്ചുമു കെട്ടിയിന്ത മദിലുന്റ ബായെലുക്കു എത്തിനപ്പൊ അദേങ്ങാണെ ചത്തുപോന ഒരു ബാലിയകാറെന്റ ചാവു പുറാത്തെക്കു എടുത്തൊ ബന്റെനെ മെലേഞ്ചു. ആ ബാലിയകാറെയ് അയിന്റ അവ്വെക്കു ഒരേവൊരു മഗെനായിന്തയ്. അവൊ ഒരു പുണ്ടത്തിമായിന്ത. ആ അങ്ങടില ചുമാറു നെരേയമു അവോണ്ടൊന്റ ഇന്തരു. 13കറുത്താവുക്കു ആ പെണിയത്തിനെ മെലേഞ്ചിച്ചു ചാല ബാറുകത്തിനയ്. അദു അവോണ്ടൊന്റ: “കിരേവൊണ്ട” എന്റു പറേഞ്ചു. 14പിന്നെ അദു ചാവാത്തെക്കു പോച്ചു കട്ടിലുനെ തൊട്ടു. എമ്മടെക്കു ചാവെടുത്തൊണ്ടു പോനെര അവുടെ നിന്റരു. ഏച്ചു ചത്തെന്റൊന്റ: “ബാലിയകാറാ, ഏന്തെ എന്റു നാനു ഇഞ്ചൊന്റ പറേന്റെയ്” എന്റു പറേഞ്ചു. 15എമ്മടെക്കു ചത്തെയെയ് ഏന്തെച്ചു ഉളേച്ചൊണ്ടു പറേഞ്ചുകിടാപ്പ തൊടാങ്കിനയ്. അങ്ങാണെ ഏച്ചു അയിനെ ജീവകീന്റെനായി അയിന്റ അവ്വെക്കു തിരിച്ചുകൊടുത്തു.
16ഈ നടാന്തെനൊക്ക മെലേഞ്ചിച്ചു ഒക്കായിമു പേടിച്ചുബുറേച്ചുപോനരു. അയിര ഈച്ചിരനെ ബലിയദെന്റു പറേഞ്ചൊണ്ടു ഇങ്ങാണെ പറേഞ്ചരു: “ഒരു ബലിയ തമ്മടി നമിന്റ ഇടേക്കു ബന്തുകീന്റു, ഈച്ചിര തന്റ നെരേയളെ ചഗായിപ്പബേണ്ടി ബന്തുകീന്റു.” 17ഏച്ചു ചെയിദ ഈ കാരിയ ജൂദിയെനാടിലെരമു ജൂദിയെനാടുന്റ ബളേഞ്ചുമുകീന്റ നാടിലെരമു അറിഞ്ചരു.
ഓഗെന്നാനുമു ഏച്ചുമു
18ഏച്ചു ചെയിദ ഈ കാരിയമൊക്ക ഓഗെന്നാനുന്റ ബൊവുകെട്ടിയ അദുന്റൊന്റ പറേഞ്ചരു. 19എമ്മടെക്കു ഓഗെന്നാനു തന്റ രാണ്ടു ബൊവുകെട്ടിയളെ ബുളിച്ചിച്ചു: “ബരുവകീന്റദു എന്റു പറേഞ്ചദു നീ തന്നെയല അല്ല നാങ്ക ബേറൊരുത്തെനെ കാത്തൊണ്ടിക്കൊണോ” എന്റു കേളുപ്പബേണ്ടി കറുത്താവാത്തെക്കു ചൊല്ലിബുട്ടു.
20ഓഗെന്നാനുന്റ ബൊവുകെട്ടിയ ഏച്ചുവാത്തെക്കു ബന്തിച്ചു അദുന്റൊന്റ: “‘ബരുവകീന്റദു എന്റു പറേഞ്ചദു നീ തന്നെയല? അല്ല നാങ്ക ബേറൊരുത്തെനെ കാത്തൊണ്ടിക്കൊണോ’ എന്റു ഇഞ്ചൊന്റ കേളുപ്പബേണ്ടി നീരുക്കു മുക്കി ഏന്തെപ്പിക്കിന്റ ഓഗെന്നാനാന്റു എങ്കളെ ഇഞ്ഞാത്തെക്കു ചൊല്ലിബുട്ടെയെയ്” എന്റു പറേഞ്ചരു.
21ആ ചമേയത്തി ഏച്ചു ചുമാറു ചുഗാകാണത്തെരളെമു ബരുത്ത പുടിച്ചെരളെമു പേയിപുടിച്ചെരളെമു കുറുടെരളെമു ചാരിമാടിത്തു. 22പിന്നെ അദു ഓഗെന്നാനുന്റ ബൊവുകെട്ടിയണ്ടൊന്റ പറേഞ്ചു: “കുറുടെര മെലേന്റൊരു, കുൺട്ടെര നടാക്കിന്റൊരു, കുട്ടറോഗ പുടിച്ചെര ചാരിയാച്ചു ചുദ്ദകീന്റെരളാന്റൊരു, ചൊവുടെരക്കു ചൊവുടു കേട്ടുബന്റൊയ്, ചത്തെര ഉഗിരുപുറാക്കിന്റൊരു, പാവപട്ടെരക്കു നല്ലബാക്കു പറേഞ്ചുകൊടുക്കിന്റെയെയ്. ഇങ്ങാണെ നീങ്ക മെലേവനുമു കേട്ടിപ്പനുമു ചെയിദ ഈ കാരിയമൊക്ക ഓഗെന്നാനുന്റൊന്റ പോയി പറേമി. 23എന്റെങ്കി എന്നെപറ്റി തമുച്ചെയ കാണത്തെര എത്തെനെ ബാഗിയകീന്റെര.”
24ഓഗെന്നാനുന്റ ബൊവുകെട്ടിയ അവുടിന്തു പോയികവുഞ്ചപ്പൊ ഏച്ചു ഓഗെന്നാനുനെപറ്റി നെരേയണ്ടൊന്റ ഇങ്ങാണെ പറേഞ്ചു: “നീങ്ക എന്നെനെ മെലേവബേണ്ടി ബറാണ്ടമന്റത്തെക്കു പോനെയെയ്? കാറ്റടിച്ചിച്ചു ആടിന്റ മാനിപുല്ലുനെ മെലേവനല? 25അല്ലക്കിപിന്നെ എന്നെനെ മെലേവബേണ്ടി പോനെരി? ബിലേപുടിപ്പുകീന്റ കുപ്പെയചിന്തെ ഇട്ട മയിച്ചെനെ മെലേവനോ? ബിലേപുടിപ്പുകീന്റ കുപ്പെയചിന്തെയൊക്ക ഇട്ടൊണ്ടുമു തിന്റുമദിച്ചൊണ്ടുമു ബദുക്കിന്റെര റാജകൊട്ടാരത്തിലാന്റു കീന്റെയെയ്. 26അല്ലക്കിപിന്നെ എന്നെനെ മെലേവബേണ്ടി ബറാണ്ടമന്റത്തെക്കു പോനെരി? ഒരു തമ്മടിനെ മെലേവനല? നേരാച്ചുമു തമ്മടിനെമുകാട്ടി ബലിയ ഒരുത്തെനെ മെലേവനാന്റു പോനെയെയ് എന്റു നാനു നിങ്കടൊന്റ പറേന്റെയ്.
27‘നാനെന്റ ആളുനെ നീക്കു മുല്ലെലായി ചൊല്ലിബുടുവെയ്,
അയിനു നീക്കുബേണ്ടി പൊരുബൊവ്വു മാടുവൊയ്’
എന്റു ഈച്ചിരന്റ ബുക്കിലി എവുദികീന്റെയെയ് ഈ ഓഗെന്നാനുനെപറ്റിയാന്റു. 28പിന്നെ ഏച്ചു പറേഞ്ചു: നാനു നിങ്കടൊന്റ പറേന്റെയ്: പെണിയളിലിന്തു പുറാന്തെരളിലിബെച്ചു ഓഗെന്നാനുനെമുകാട്ടി ബലിയെരളായി ആരുമു കാണി. എന്റെങ്കി ഈച്ചിരന്റ നാടില നെരേയണ്ട ഇടേലി ചെറിയെനായികീന്റെയ് ഓഗെന്നാനുക്കിന്തുമു ബലിയെനാന്റു.”
29ആ ചമേയത്തി ഒക്കാ നെരേയളുമു നിഗുദിപിരിക്കിന്റെരമു ഓഗെന്നാനുന്റ ബാക്കു കേട്ടിന്തിച്ചു നീരുക്കു മുങ്കി ഏന്തെച്ചെരളാനെനെകോണ്ടു ഈച്ചിരന്റ പൊരുബൊവ്വു നേരുകീന്റ പൊരുബൊവ്വു എന്റു പറേഞ്ചരു. 30എന്റെങ്കി പരീച്ചെമാരുവമു നേമകാറെരമു ഓഗെന്നാനുന്റ ബാക്കു കേട്ടിന്തിച്ചു നീരുക്കു മുങ്കി ഏന്തെപ്പകാണി. അങ്ങാണെ അയിര ഈച്ചിര അലാന്ത കാരിയത്തിനെ ബഗെബെപ്പകാണി.
31ഏച്ചു പിന്നെമു പറേഞ്ചു: “ഇപ്പൊണില കാലത്തിലെരളെപറ്റി നാനു എങ്ങാണെ പറേഞ്ചുകാട്ടിതരോണു? അയിര ആരുക്കു ചമമായികീന്റൊരു? 32അയിര പൊരുബൊവ്വരിഗെ ബുളാണ്ട മക്കളെപല്ലത്തെരളാന്റു.
‘നാങ്ക നിങ്കക്കുബേണ്ടി ചീനി ഊദിന.
എന്റെങ്കി നീങ്ക ആടുവകാണി.
നാങ്ക നിങ്കട മനാനൊയിവപല്ലത്ത പാട്ടു പാടിന.
എന്റിച്ചുമു നീങ്ക കിരേവകാണി’
എന്റു അങ്കെക്കിങ്കെക്കു പറേഞ്ചൊണ്ടു അയിര ബുളാടിന്റൊരു. 33നീരുക്കു മുക്കി ഏന്തെപ്പിക്കിന്റ ഓഗെന്നാനു ഒട്ടി തിന്നദെമു മുന്തിരിങ്ങെനീരു കുടിയദെമു ബന്തു. നീങ്ക ‘അദുക്കു പേയിപുടിച്ചുകീന്റൊ’ എന്റു പറേന്റെരി. 34എന്റെങ്കി മയിച്ചമഗെനാച്ചു ബന്ത നാനു ബേറെകീന്റെരളെപല്ലെ തിന്റുകുടിച്ചിട്ടൊണ്ടു ബന്തെയ്. നീങ്ക എന്നെ ‘ദയിന്തിര പുടിച്ചെയെയ്, കള്ളുകുടിയെയ്, നിഗുദിപിരിക്കിന്റെരണ്ടമു പാപ്പകീന്റെരണ്ടമു ജൊദെ’ എന്റുമു പറേന്റെരി. 35എന്റെങ്കി നേരാന അറിവു എന്നെയെന്റു ഈച്ചിരന്റ മക്ക ഗൊത്തുമാടിന്റൊരു.”
ഏച്ചുക്കു ഒരു പെണിയത്തി തയില ചേക്കിന്റൊ
36പരീച്ചെമാരുവളിലിപട്ട ഒരുത്തെയ് ഏച്ചുനെ തന്റൊന്റ തിന്റുകുടിച്ചിടുവബേണ്ടി തന്റ കുള്ളുക്കു ബുളിച്ചയ്. ഏച്ചു പരീച്ചെന്റ കുള്ളുക്കു പോച്ചു തിന്റുകുടിച്ചിടുവബേണ്ടി ഉളേച്ചു. 37ആ അങ്ങടിലി പാപ്പകീന്റ ഒരു പെണിയത്തി ഇന്ത. ഏച്ചു പരീച്ചെന്റ കുള്ളിലി തിന്റുകുടിച്ചിണ്ടു എന്റു അവൊ ഗൊത്തുമാടിച്ചു ഒരു ബറാണി നിറേച്ചുമു നാറ്റകീന്റ തയിലമു എടുത്തൊണ്ടു ഏച്ചുവാത്തെക്കു ബന്ത. 38എന്റിച്ചു അദുന്റ ബൊവ്വക്കെ ബന്തു നിന്റൊണ്ടു കിരേവനുമു കണ്ണുനീരുകോണ്ടു അദുന്റ കാലു നിലേപ്പിച്ചുകാന്റു തിലേക്കൊടികോണ്ടു തുടേപ്പനുമു ചെയിദ. പിന്നെ അവൊ അദുന്റ കാലുക്കു മുത്തിച്ചു തയില ചേച്ച.
39ഏച്ചുനെ ബിരുന്തുക്കു ബുളിച്ച പരീച്ചെയ് ഏനൊക്ക മെലേഞ്ചിച്ചു മനാത്തി ഇങ്ങാണെ നിനേച്ചയ്: “ഇദു ഒരു തമ്മടിയായിന്തെങ്കി തന്നെ തൊണ്ട ഈ പെണിയത്തി ആരെന്റുമു അവൊ എങ്ങാണത്ത പാപ്പമൊക്ക ചെയിദൊണ്ടു ബദുക്കിനവൊളെന്റുമു ഗൊത്തുമാടുവന്തു.”
40ഏച്ചു ആ പരീച്ചെന്റൊന്റ: “ചീമോനേ, ഇഞ്ചൊന്റ എനാക്കു ഒരു കാരിയ പറേവകീന്റൊയ്” എന്റു പറേഞ്ചു.
അയിങ്കു ചീമോനു: “ഗുരുവേ, പറേത്തെ” എന്റു പറേഞ്ചയ്.
41അയിങ്കു ഏച്ചു ഇങ്ങാണെ പറേഞ്ചു: “ഒരു ജാഗത്തിപല്ല പയിച്ചെ കട കൊടുക്കിന്റ ഒരു മയിച്ചെങ്കു രാണ്ടു കടാകാറെര ഇന്തരു. ഒരുത്തെയ് പല്ല അഞ്ഞൂറു ബെള്ളിതൊട്ടുമു ബേറൊരുത്തെയ് പല്ല അയിമ്പെദു ബെള്ളിതൊട്ടുമു അയിങ്കു കട കൊടുപ്പനിന്തയ്. 42അയിരക്കു കട ബീട്ടുവ ഒന്റുമു കാണത്തെനെകോണ്ടു പല്ല അയിനു രാണ്ടാളുന്റൊന്റമു കട ബീട്ടൊണ്ട” എന്റു പറേഞ്ചിച്ചു ബെറുദെബുട്ടു. പിന്നെ ഏച്ചു ചീമോനുന്റൊന്റ: “ഏരളിലി ആരു അയിനെ അദിഗ ചിനേഗിപ്പൊരു” എന്റു കേട്ടു.
43അയിങ്കു ചീമോനു പറേഞ്ചയ്: “അദിഗ പയിച്ചെ കട ഇന്തിച്ചുമു ബെറുദെബുട്ട മയിച്ചെനായിപ്പൊയ് എന്റു നാനു നിനേക്കിന്റെയ്.”
അയിങ്കു ഏച്ചു അയിന്റൊന്റ: “നീ പറേഞ്ചെയെയ് നേരാന്റു.” 44പിന്നെ ഏച്ചു ആ പെണിയത്തിയക്കെ തിരിഗികോണ്ടു ചീമോനുന്റൊന്റ പറേഞ്ചു: “നീ ഈ പെണിയത്തിനെ മെലേന്റെയല? നാനു ഇഞ്ച കുള്ളുക്കു ബന്തെയ്, നീ എന്റ കാലു കവുഗുവ നീരു തരുവകാണി. ഓളെന്റെങ്കി കണ്ണുനീരുകോണ്ടു എന്റ കാലു നിലേപ്പിച്ചിച്ചു തിലേക്കൊടികോണ്ടു തുടേച്ച. 45നാനു ഇഞ്ച കുള്ളുക്കു ബന്തപ്പൊ നീ എന്നെ മുത്തുവകാണി. ഓളെന്റെങ്കി നാനു ഊടെക്കു ബന്തതൊട്ടു എന്റ കാലുനെ മുത്തിക്കോണ്ടേ ഇന്ത. 46നീ എന്റ തിലേക്കു തയില ചേപ്പകാണി. ഓളെന്റെങ്കി നാറ്റകീന്റ തയില എന്റ കാലുക്കു ചേച്ച.
47അവോണ്ട ബലാബരി പാപ്പ അവോക്കു പൊറുത്തുകിട്ടികീന്റൊയ് എന്റു നാനു ഇഞ്ചൊന്റ പറേന്റെയ്. എന്നെഗെന്റെങ്കി ഈ പെണിയത്തി എന്നെ അദിഗമായി ചിനേഗിച്ചളില്ല. ഇത്തിനി പാപ്പ പൊറുത്തുകിട്ടിനെങ്കു ഇത്തിനെയെ ചിനേഗകീന്റെയെയ്.” 48പിന്നെ ഏച്ചു ആ പെണിയത്തിന്റൊന്റ: “ഇഞ്ച പാപ്പമൊക്ക നാനു പൊറുത്തുതന്തുകീന്റെയ്” എന്റു പറേഞ്ചു.
49ഏച്ചുന്റൊന്റ തിന്റുകുടിച്ചിടുവ ഉളേച്ചിന്തെര: “പാപ്പത്തിനെ പൊറുത്തുകൊടുപ്പ ഏനു ആരു” എന്റു അങ്കെക്കിങ്കെക്കു പറേഞ്ചുകിടാന്തരു.
50എന്റെങ്കി ഏച്ചു ആ പെണിയത്തിന്റൊന്റ: “നീ നമ്പിനെനെകോണ്ടു രെച്ചപട്ടെ. ചമാദാനത്തി പോഗു” എന്റു പറേഞ്ചു.
Trenutno odabrano:
ലൂക്കോച്ചു 7: റാവുള
Istaknuto
Podijeli
Kopiraj
Želiš li svoje istaknute stihove spremiti na sve svoje uređaje? Prijavi se ili registriraj
New Life Computer Institute