മരുക്കോശ് 6
6
ഉടയാ ഊരിൽ ഏശുവെ ആരും കെവുനിയാത്തെ
മത്തായി 13:53–58; ലൂക്കോശ് 4:16–30
1പിന്നെ ഏശു അങ്ക് നുൺ അവൻ ഉടയാ ചൊന്തെ പട്ടണത്തുക്ക് പോയവോളെ ശിശിയരും അവനുക്ക് പുറകോടേ പോയെ. 2ശബത്ത് നാ ആയതും ഏശു എകൂതാ പള്ളീക്ക് പോയ് ഉവതേശമെ കൊടുത്തെ. അവൻ ചൊല്ലിക്കൊടുത്തെ ഉവതേശമെ കേട്ടാലെ അവറെ അരണ്ട് കേട്ടത്, “ഇം മനിശനുക്ക് ഇപ്പേരുപ്പട്ടെ ഇം അറിവ് ഏടനുൺ കിടച്ചെ? ഇം ചരിയാനെ പുത്തി ഏടനുൺ ചെന്നുക്കു കിടച്ചത്? ചെൻ എകനനേ ഇകത്തെ അടകാളമെ ചെയ്യിനത്? 3ചെൻ അം ആശാരിതാനെ? അം മറിയാവ് ഒൺ ചൊന്നാ മകനും ആക്കോവ്, ഓശേ, ഊതാശ്, ശീമോൻ ഒൺ ചൊന്നവേരാ തമ്മേനും താനേ? ചെൻ പെയ്‌ങ്കാമാരും നങ്കെ കൂട്ടത്തിൽ ഇരുക്കിനതാനേ?” ഒൺ ചൊല്ലി അവറെ അവനെ ഒറിഞ്ച് പോട്ടെ. 4അത്തുക്ക് ഏശു അവറകാക്ക്, “ഒരു പലകപ്പാട്ടുക്കാറനുക്ക് ഉടയാ ചൊന്തെ ഊരിലും കൂരേലും മട്ടുംതാൻ ബൊകുമാനം കിടയാതിരുക്കും ഒണ്ണാ വോറേ കൂറാളെ ആളുകെ അവനെ കെവുനിക്കും.” 5ചിലെ നോയാളിയേത്തിൽ കയ്യവച്ച് ചുകമെ കൊടുത്തതല്ലാതെ അങ്ക് വോറേ അടകാളമൊണ്ണും ഏശുവുക്ക് ചെയ്‌കേക്ക് ആയതില്ലെ. അതെന്തൊണ്ണാ അവറാത്തുക്ക് നമ്പിക്കനാതെ ഇരുന്തനാലെ താൻ. 6അവറാത്തുക്ക് നമ്പിക്കനാതെ ഇരുന്തതെ കണ്ടാലെ ഏശുവുക്ക് അരിശുകമായെ.
ശിശിയരായ് പന്നണ്ടുവേരാളെ ഏശു വുളിക്കിനെ
മത്തായി 10:5–15; ലൂക്കോശ് 9:1–6
അതോഞ്ച് ഏശു ചുത്തുകോടുമൊള്ളെ കൂറായും പോയ് അങ്കിളവേരാക്ക് പടിയ്‌ക്കെ വയ്‌ക്കേം ചെയ്യെ. 7പിന്നെ പന്നണ്ട് ശിശിയരുകാടെ ഉടയാകാക്ക് വുളിച്ച്, ഇരണ്ടാളെ വീതം മുനിയെ ഉറക്കുകേക്കൊള്ളെ അതികാരമെ കൊടുത്ത് കടത്തിവുട്ടെ. 8പിന്നെ ചൊല്ലിയത്, “പോനവോളെ കുത്തി നടപ്പേക്ക് തടിയല്ലാതെ തീനോ മാരാപ്പോ കൊടുക്കിൽ പണമോ എടുപ്പാനില്ലെ. 9കാലുക്കു ചെരുപ്പെ ഇട്ടോകോണും; ഒണ്ണാ നിങ്കെ ഇട്ടിരുക്കിനെ തുണിയല്ലാതെ വോറേ എടുപ്പാനില്ലെ. 10നിങ്കെ പോനവോളെ ഏളതൊണ്ണാലും ഇടത്തിൽ ഒരു കൂരേക്ക് പോയതൊണ്ണാ അംവിടത്തിൽ നുൺ പോനത് വരേക്ക് അക്കൂരേലേ പിശയ്‌ക്കോണും. 11ആരൊണ്ണാലും നിങ്കളെ ഏത്തെടാതേം നിങ്കെ ചൊല്ലെ കോളാതേം ഇരുന്താ അങ്ക് നുൺ മണ്ടോണും; പോനവോളെ നിങ്കെ കാലിലെ കുശുമ്പെ തുവുത്തിട്ടാലെ#6:11 കുശുമ്പെ തുവുത്തിട്ടാലെ മാത്തി നുറുത്തിയാച്ചെ ഒണ്ണെ അടകാളം താൻ വേണും പോകേക്ക്; എന്തൊണ്ണാ അവറാത്തുക്കു വതിലാനെ തെളിവുക്കുതാനത്.” 12അകനെ അവറെ പോയോൺ അങ്കിളെ കൂറാലവേരാകാലെല്ലാം, “പാപമെ ഏത്തുചൊല്ലി തെയ്‌വത്തുകാക്ക് തിരുമ്പോണും” ഒൺ വുളിച്ച് ചൊല്ലിയെ. 13മുനി പുടിച്ചവേരാളേത്തിൽ നുൺ മുനിയെ ഉറയ്‌ക്കി കനേം നോയാളികേക്ക് എണ്ണെ#6:13എണ്ണെ ഒലിവ് എണ്ണെ; ഒലിവ് മരത്തിലെ കായിൽ നുൺ എടുക്കിനതാൻ ഇത്. തേച്ച് വായാതി ചുകമെ കൊടുത്തെ.
ഓകന്നാൻ തലയെ വെട്ടിയാനെ
മത്തായി 14:1–12; ലൂക്കോശ് 9:7–9
14ഇകനെ ഏശു പേര് കൂറാ ഒത്തേ കേൾവിപ്പട്ടേയെ; അകനെ കെരോതാ ഒണ്ണെ രാശാവുക്ക് ഏശുവെ ചൊല്ലി കേൾവിപ്പട്ടെ; “നിച്ചമാ അത് രാട്ടിപിരാട്ടിനെ ഓകന്നാൻതാൻ; അവൻ ചത്തവേരാ ഇടേൽനുൺ ഉശിരോറി എന്തിയേയെ; അതുനാലതാൻ ഇം അരിശുകമാനെ ചക്കിതികാട് അവനിൽ നുൺ ഉറങ്കിനത്” ഒൺ ചിലവേരാ ചൊല്ലിയെ. 15ചിലവേരാ, “അവൻ പലകപ്പാട്ടുക്കാറൻ ഏലിയാവു താനതൊണ്ണും ഇല്ലേ മിന്നോരു കാലത്തിൽ പിശച്ചെ പലകപ്പാട്ടുക്കാറാവോലെ ഒരാതാൻ ഇത്” ഒണ്ണും തങ്കവാട്ടിൽ കുരവുട്ടെ. 16ഇതെ കേട്ടാലെ കെരോതാ രാശാവ് ചൊല്ലിയത്, “ഏൻ തലയെ വെട്ടവച്ചെ ഓകന്നാൻ താൻ എന്തി വന്തിരുക്കിനത്.” 17-18ഇം കെരോതാവുതാൻ ഉടയാ ഉടപ്പുറപ്പാനെ പിലിപ്പോശ് പെൺ കെരോതിയാവെ പെണ്ണായ് വച്ചിരുന്തെ. “ഉടപ്പുറപ്പ് പെണ്ണെ വച്ചിരുക്കിനത് ചട്ടത്തുക്ക് വെതിൽതാനേ?” ഒൺ ഓകന്നാൻ കെരോതാവുകാക്ക് കേട്ടെ. അത്തുക്ക് കെരോതിയാ പിരിയത്തുക്കുചൂട്ടി ആളവുട്ടാലെ ഓകന്നാനെ പുടിച്ച് കെട്ടി തടങ്കലിൽ അടച്ചിട്ടെ. 19ഓകന്നാൻ അകനെ കേട്ടനാലെ അവനെ കൊൽകേക്ക് ഒള്ളെ കിരുക്ക് കെരോതിയാവുക്കിരുന്തെ; ഒണ്ണാ നടന്തതില്ലെ. 20എന്തൊണ്ണാ ഓകന്നാൻ നീതിയെ ചെയ്യിനവനൊണ്ണും ചുത്തമാനവനൊണ്ണും കെരോതാവുക്കു തിക്കിലൊണ്ടായനാലെ ഓകന്നാനെ പേടിയായും ഇരുന്തെ; അകനെ ഓകന്നാൻ ചൊല്ലെ കേട്ട് അരണ്ട് ഇരുന്തപ്പണും അവനെ കെവുനമായ് നോയ്‌ക്ക് പിരിയമാ കേട്ട് ഇരുന്തെ. 21അകനയിരുന്തവോളതാൻ ഉടയാ കാരിയമെ നടത്തുകേക്കൊള്ളെ നേരം കെരോതിയാവുക്ക് കിടച്ചത്. അത് എകനയൊണ്ണാ, കെരോതാ രാശാവ് പുറന്തനാ ആയതും കൊട്ടാരത്തിലെ വലിയെ വലിയെ ആൾക്കാറാളാം പട്ടാളത്തിലെ തലവരുകാടാം കെലീലേലെ വലിയെ വലിയവനെ എല്ലാം വിരുന്തുക്കു വുളിച്ചെ. 22കെരോതിയാ മകെ അണ്ണേക്ക് അങ്ക് ആടിയെ. ഇതെ കണ്ടോൺ കെരോതാ രാശാവുക്കും അങ്ക് ഇരുന്തവേരാക്കും ചരിയാനത്തിൽ പിരിയം പുടിച്ചേയെ. അവേകാൽ, “നീ നിനയ്‌ക്കിനെ എന്തെ കേട്ടാലും ഏൻ തരിളെ” ഒൺ വാക്കെ ചൊല്ലിയെ. 23“നീ കോക്കിനെ എന്താം തരാം, ഇം രാച്ചത്തിലെ പകുതി ഒണ്ണാലും തരിളെ” ഒണ്ണെ. 24അത്തുക്ക് അവെ പുറത്തുക്ക് പോയോൺ തള്ളേകാൽ, “അമാ, ഏൻ എന്തെ കോക്കിളനേ?” ഒൺ കേട്ടെ; അത്തുക്ക് തള്ളെ മകേകാൽ, “രാട്ടിപിരാട്ടുകാറൻ ഓകന്നാൻ തലയെ കോൾ” ഒൺ ചൊല്ലി കടത്തിവുട്ടെ. 25അത്തുക്ക് മകെ കെരോതാ രാശാവുകാക്കു ഓടി പോയോൺ നടു തളത്തിൽ നുൺ, “രാട്ടിപിരാട്ടുകാറൻ ഓകന്നാൻ തലയെ ഒരു തളികേൽ തരോണും” ഒൺ ചൊല്ലിയെ. 26ഇതെ കേട്ടതും രാശാവുക്ക് ചരിയാനെ കവലയായെ. ഒണ്ണാ വിരുന്താളികേക്ക് മില്ലോട് അടിച്ചെ ചത്തിയമാം വാക്കാം നിനച്ചും രാശാവിലെ മകെ പിരിയമെ കെടാതിരുപ്പേക്കുച്ചൂട്ടീം 27പെട്ടൊൺ അകമ്പടിക്കാറൻ ഒരു ആരാച്ചാരെ വുളിച്ച് ഓകന്നാൻ തലയെ അറുത്തു കുടക്കുവേക്ക് കടത്തിവുട്ടെ. അവൻ പോയാലെ തടങ്കലിൽ വച്ചേ ഓകന്നാൻ തലയെ വെട്ടിയെടുത്ത് ഒരു തളികേൽ കുടത്ത് രാശാവ് മകേക്ക് കൊടുത്തെ. 28അതെ അവെ ഉടയാ തള്ളേക്ക് കൊണ്ടേയ് കൊടുത്തെ. 29ഇം ചേതിയെ കേട്ടെ ഓകന്നാൻ ശിശിയര് വന്താലെ അവൻ ചാവെ എടുത്തു ചാവർപ്പതീൽ പൂത്തിടുകേം ചെയ്യെ.
ഏശു കനേകംവേരാക്കു തീനെ കൊടുക്കിനെ
മത്തായി 14:13–21; ലൂക്കോശ് 9:10–17; ഓകന്നാൻ 6:1–14
30അപ്പോശ്‌ത്തലരുകാട് തങ്കെ ചെയ്യതാം പടിയ്‌ക്കെ വച്ചതാം തിരുമ്പി വന്തോൺ ഏശുവുകാൽ ചൊല്ലിയെ. 31കനേമാൾ വന്തും പോയുമിരുന്തനാലെ അവറാത്തുക്കു തീൻ തണ്ണീ കുടിപ്പകൂടി നേരം കിടച്ചതില്ലെ; അത്തുക്ക് ഏശു ശിശിയരുകാൽ, “നിങ്കെ വരിൻ നങ്കെ ആരും നാത്താൻ പോയ് ഇരുന്ത് തപ്പാറിളെ.” 32ഒണ്ണോൺ അവറെ വള്ളത്തിൽ ഓറി ആരും നാത്തെ ഒരു ഇടത്തുക്ക് പോയെ. 33ഇതെ ചിലവേരാ കണ്ടു കേട്ട് ഇരുന്തനാലെ ഒവ്വൊരു കൂറാലവേരാളാം കൂട്ടിയെടുത്ത് കരേകമേ ഓടി അവറാത്തുക്കു മിന്നേ അങ്ക് പോയോൺ നുണ്ണെ. 34ഏശു വള്ളത്തിൽ നുൺ കരേകത്തിൽ ഉറയ്‌ങ്കതും മനിശെ മാനടവൻകാട് നിക്കിനതെ കണ്ടൊൺ, “അവറളെ മേപ്പേക്ക് ഇടയൻ നാത്തെ ആടുമാതിരി ഇരുക്കിനെ” ഒൺ നിനച്ച് അവറകാക്ക് മനശലിവ് ഒണ്ടായെ. പിന്നെ അവറളെ പലെ കാരിയങ്കാടാം പടിയ്‌ക്കെ വച്ചെ. 35അന്തിയോടായവോളെ ഉടയാ ശിശിയരുകാട് അവൻകാക്ക് വന്ത്, “ഇവ്വിടം ആരും നാത്താൻ താൻ; ഇപ്പണെ അന്തീം ആയേയ; 36അതുനാലെ ചുത്തുകോടുമൊള്ളെ ഊരിലും കൂറായും പോയ് എന്തൊണ്ണാലും തീൻ തണ്ണിയെ വായ്‌ങ്കി തിൻബേക്ക് ചേരളെ കടത്തിവുട്” ഒൺ ചൊല്ലിയെ. 37അത്തുക്ക് ഏശു അവറകാക്ക്, “നിങ്കതാൻ അവറാത്തുക്ക് തീനെ കൊടിൻ” ഒൺ ചൊല്ലിയെ. അത്തുക്ക് ശിശിയര്, “എങ്കകാൽ ഇരുനൂറു വെള്ളി അണകാട് താൻ ഇരുക്കിനത്, അത്തിൽ എകനനേ ഇത്തിനാരംവേരാക്ക് അപ്പമെ കൊടുപ്പേക്കാകും?” ഒൺ തിരുപ്പി കേട്ടെ. 38“നിങ്കകാൽ എത്തിനെ അപ്പം ഇരുക്കിനെ? പോയ് നോക്കിൻ” ഒൺ ഏശു ചൊല്ലിയത്തുക്ക് അവറെ പോയ് നോയ്‌ക്കോൺ വന്താലെ “അഞ്ചപ്പമും ഇരണ്ടു മീനും മട്ടുമിരുക്കിനെ” ഒൺ ചൊല്ലിയെ. 39വന്തവേരാളെ ഒത്തേ പുൽ മന്തേൽ വരി വരിയാ നിരന്തിരുപ്പേക്ക് ചൊൽവെ ശിശിയരുകാൽ തിട്ടമിട്ടെ. 40അത്തുക്ക് അവറെ അമ്പതും നൂറും വീതമാനെ വരിവരിയാ വന്തവേരാളെ ഇരുത്തിയെ. 41അന്നേരം ഏശു അഞ്ചപ്പമാം ഇരണ്ടു മീനാം എടുത്ത് മേലോകത്തുക്ക് നോയ്‌ക്കി തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി വായാതി നുറുക്കി, അപ്പമെ ഇരുന്തവേരാക്ക് കൊടുപ്പേക്ക് ശിശിയരുകാൽ കൊടുത്തെ. 42അകനെ എല്ലാരും തുൺ വകുറ് നുറഞ്ചെ. 43പിന്നെ മീതി വന്തെ അപ്പമാം മീനാം പന്നണ്ട് വലിയെ വട്ടീൽ നുറച്ചെടുത്തെ. 44ഇകനെ തുണ്ണവേരാളിൽ ആണാകാടേ അഞ്ചായിരം വേരാതാൻ അങ്ക് ഇരുന്തത്.
ഏശു തണ്ണീക്ക് മീത്തോടേ നടക്കിനെ
മത്തായി 14:22–33; ഓകന്നാൻ 6:15–21
45ഏശു മാനടവൻകാടെ കടത്തി വുടുക്കുമത്തിലേ ശിശിയരുകാട്ടുകാൽ വള്ളത്തിൽ ഓറി തനക്കുമിന്നേ തേക്കത്തുക്ക് അക്കറോട് ബെത്‌ശയിതെ ഒണ്ണാനുക്കു പോകേക്ക് കട്ടായം പുടിച്ചെ. 46അകനെ അവറളെ കടത്തിവുട്ടാലെ ഏശു വായാതുവേക്ക് തൻബാട്ടിൽ മലേക്ക് ഓറിപ്പോയെ. 47റാവായവോളെ ശിശിയര് ഇരുന്തെ വള്ളം തേക്കത്തുക്ക് നടുവെ ആയെ അന്നേരം ഏശു കരേകത്തിൽതാൻ ഒണ്ടായെ. 48കാത്ത് അവറാത്തുക്ക് എതിരാ നുണ്ണനാലെ അവറെ വള്ളമെ തുശഞ്ച് ചോന്തോനതെ അവൻ കണ്ടെ; തലക്കോശീൽ അവൻ തണ്ണി വശിയേ നടന്ത് വന്തോൺ അവറളെ വുട്ടു മില്ലോട്ടുക്ക് പോകേക്ക് നോയ്‌ക്കെ. 49-50അവൻ തണ്ണീൽ നടക്കിനതെ ശിശിയര് കണ്ടാലെ, “പേയ്‌താൻ അം വരിനത്” ഒൺ ചൊല്ലിയാലെ അരണ്ട് പറന്ത് ചരിയാനത്തിൽ കതറി കോന്തെ. അന്നേരം ഏശു അവറകാൽ, “പേടിയാതേൻ; ഇതി ഏൻതാൻ; നിങ്കെ പേടിയാതേൻ” ഒൺ ചൊല്ലിയെ. 51പിന്നെ വള്ളത്തിൽ ഓറിയതും അന്നേരമേ കാത്ത് നിളച്ചെ; ഇതെ കണ്ടോൺ അവറെ അരണ്ടോൺ ഇരുക്കുമെ. 52എന്തൊണ്ണാ അഞ്ചായിരം വേരാക്ക് തീനെ കൊടുത്ത് വകുറ് നുറച്ചത്തിലെ മറുമം അവറാത്തുക്കു തിക്കിനാപ്പോയനാലതാൻ.
കെന്നശരേത്തിലെ നോയാളികേക്ക് ഏശു ചുകമെ കൊടുക്കിനെ
മത്തായി 14:34–36
53അവറെ തേക്കത്തുക്ക് അക്കറോളെ കെന്നശരേത്ത് തേശത്തിൽ പോയ് ചേന്തെ. കരേകത്തിൽ ഉറയ്‌ങ്കി വള്ളമെ കെട്ടിയിട്ടെ. 54അന്നേരമേ അങ്കിളവേരാക്കെല്ലാം ഏശുവെ കുറിപ്പാ തിക്കിലൊണ്ടായെ. 55ചുത്തുകോട്ടിലുമൊള്ളെ കൂറായെല്ലാം ചേതിക്കാറാളെ വുട്ട് നോയാളികളയെല്ലാം കട്ടിലോടെ എടുത്ത് ഏശു ഇരുക്കിനാക്ക് കുടക്കേക്ക് തലവച്ചെ. 56ഇകനെ ഊരിലും പട്ടണത്തിലും വെളിമ്പുറതേശത്തിലും നുണ്ണും അകനെ ഏശു പോനാനെല്ലാം നുൺ അങ്കിളവേരാ നോയാളികളെ പൊതു ഇടത്തിൽ കുടത്ത് കിടത്തിയെ; അവൻ തുണീലെ തൊങ്കലെ ഒണ്ണാലും തൊടെ വയ്‌ക്കോണും ഒൺ കെഞ്ചി കേട്ടെ; അകനെ തൊട്ടവേരാക്കെല്ലാം ചുകമും കിടച്ചെ.
હાલમાં પસંદ કરેલ:
മരുക്കോശ് 6: മന്നാൻ
Highlight
શેર કરો
નકલ કરો

Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)