YouVersion Logo
Search Icon

മത്തായി 5

5
ഏശു മലേലിരുന്ത് വുളിച്ച് ചൊന്നെ
1മാനടവൻകാടെ കണ്ടതും ഏശു മീത്തിലെ മലേൽ ഓറിയിരുന്തെ. ശിശിയരുകാടും അവൻകാക്ക് വന്തെ. 2അന്നേരം അവൻ അവറാത്തുക്ക് പടിയ്‌ക്കെ വച്ചെ.
നിച്ചമാനെ പിരിയം
ലൂക്കോശ് 6:20–23
3തെയ്‌വം വേണും ഒൺ ആശിക്കിനവേരാ ഓകമൊള്ളവേരാ;
തെയ്‌വ രാച്ചം അവറാത്തുക്കൊള്ളതുതാൻ.
4കവലെ അടയിനവേരാ ഓകമൊള്ളവേരാ;
തെയ്‌വം അവറാത്തുക്ക് അമതിയെ കൊടുക്കും.
5ഒളുക്കമാ നടക്കിനവേരാ ഓകമൊള്ളവേരാ;
പൂമിനാട് അവറാത്തുക്ക് അവകാശമായ് കിടയ്‌ക്കും.
6തെയ്‌വത്തിലെ പിരിയം നടക്കോണും ഒൺ ആശിക്കിനവേരാ ഓകമൊള്ളവേരാ;
അവറാത്തുക്ക് തെയ്‌വം മതി വരുത്തും.
7വോറൊള്ളവൻകാൽ കനിവ് ഒള്ളവേരാ ഓകമൊള്ളവേരാ;
തെയ്‌വം അവറാത്തുക്കും കനിവെ കാട്ടും.
8ഇതയത്തുക്ക് വെടിപ്പൊള്ളവേരാ ഓകമൊള്ളവേരാ;
അവറെ തെയ്‌വമെ കാണും.
9നിമതിയെ ഒണ്ടാക്കിനവേരാ ഓകമൊള്ളവേരാ;
അവറെ തെയ്‌വ മക്കെ ഒൺ കേൾവി കോക്കും.
10തെയ്‌വം ആശിക്കിനെ നിലമേൽ നടക്കിനനാലെ തണ്ടനെ ഏൽക്കിനവേരാ ഓകമൊള്ളവേരാ;
മേലോകം അവറാത്തുക്കൊള്ളത്.
11എനക്ക് പുറകോടേ വരിനനാലെ മാനടവൻകാട് നിങ്കളെ വെക്കം കെടുത്തി നിങ്കാക്ക് തണ്ടനെ തരുകേം നിങ്കളെ ചൊല്ലി കുറുപ്പുകെട്ടവേരാ ഒൺ കളവെ ചൊല്ലുകേം ചെയ്യിനവോളെ നിങ്കെ ഓകമൊള്ളവേരാ; 12മേലോകത്തിൽ നിങ്കാക്ക് ഇരുക്കിനെ കൂലി അപ്പേരുപ്പട്ടതുനാലെ പിരിയമോറിൻ. മിന്നേയിരുന്തെ പലകപ്പാട്ടുക്കാറാക്കും അകനയേ തണ്ടനെ കൊടുത്തതാൻ.
ഏശുവുക്ക് പുറകോടേ പോനവേരാ ഉപ്പും വെളിച്ചമും വോലയാകോണും
മരുക്കോശ് 9:50; ലൂക്കോശ് 14:34–35
13നിങ്കെ മനിശെ മാനടവൻകാട് മുച്ചൂട്ടുക്കും ഉപ്പുവോലതാൻ; ഒണ്ണാ ഉപ്പുക്ക് അത്തിലെ രുശി നാപ്പോയാ പിന്നെ എത്തിൽനേ അതെ രുശിയാക്കേക്ക് മുടിയും? പുറത്തുക്ക് ഒറിഞ്ചാപ്പിലെ മനിശെ മാനടവനുക്ക് മെച്ച് നടക്കുകേക്കല്ലാതെ വോറൊണ്ണുക്കും ഉതവാത്ത്.
14നിങ്കെ ഉലകത്തുക്ക് ബൂറാ വെളിച്ചംതാൻ; മലേൽ ചെയ്യെ പട്ടണം മറവാ ഇരുക്കുവാനില്ലെ. 15തീമമെ കത്തി പടീക്ക് അടീൽ നാത്തെ പലകേക്ക് മീത്തോട് താൻ വയ്‌ക്കിനത്; അമ്പോളെ അത് കൂരേൽ ഒള്ളെ എല്ലാരുക്കും വെട്ടമെ തരിനെ. 16അകനതാൻ നിങ്കെ വോറെ വേരാക്ക് വെളിച്ചമാകോണും; അകനയൊണ്ണാ നിങ്കെ ചെയ്യിനെ നല്ലെ നല്ലെ കാരിയങ്കാടെ കണ്ട് അവറെ മേലോകത്തിലെ തകപ്പനുക്ക് മകിമേ കൊടുക്കും.
നായപുറമാണമെ ചൊല്ലിയൊള്ളെ പടിയ്‌ക്കെ വയ്‌ക്കൽ
17ഏൻ മോശേലെ നായപുറമാണമാം പലകപ്പാട്ടുക്കാറാകാട് പടിയ്‌ക്കെ വയ്‌ക്കലുകാടാം നാശമാക്കേക്കുതാൻ വന്തത് ഒൺ നിങ്കെ നിനയ്‌പ്പാനില്ലെ; ഒണ്ണാ അതുകാടെ നാശമാക്കേക്ക് നാത്തെ അതെ നടമാക്കേക്കുതാൻ ഏൻ വന്തത്. 18വാനമും പൂമീം മാഞ്ച് പോയാലും നായപുറമാണത്തിലെ ഒരു ചുറിയെ കാരിയങ്കൂടീം അത് ഉന്നം വച്ചിരുക്കിനെ കാരിയങ്കാട് നടകാതെ മാഞ്ച് പോകാത്ത് ഒൺ ഏൻ നിങ്കകാക്ക് മെച്ചക്കമാ ചൊന്നെ. 19ഇം ചുറിയെ കൽപ്പനകാട്ടിൽ ഏളതയൊണ്ണാലും വീയ് ഒറീകയോ അതെ ചെയ്‌കേക്ക് വോറെ വേരാളെ പടിയ്‌ക്കെ വയ്‌ക്കയോ ചെയ്യിനവനെ മേലോകത്തിൽ അത്തിനേം ചുറിയവനായ് താൻ കണക്കാക്കും; ഒണ്ണാ കൽപ്പനയെ ഏത്തെടുക്കുകേം വോറെ വേരാളെ പടിയ്‌ക്കെ വയ്‌ക്കേം ചെയ്യിനവൻ മേലോകത്തിൽ വലിയവൻ ഒണ്ണെ കേൾവിയെ കോക്കും. 20തെയ്‌വം ആശിക്കിനെ കാരിയങ്കാടെ ചെയ്യിനത്തിൽ നീമപണ്ടിതരക്കാട്ടീം പരീശരക്കാട്ടീം നമ്പുകേക്കാനവേരാ ആകാതിരുന്താ മേലോകത്തുക്ക് കടക്കേക്ക് നിങ്കാക്ക് മുടിയാത്ത് ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ.
കിരുക്കചൊല്ലി പടിയ്‌ക്കെ വയ്‌ക്കിനെ
21കുലേ ചെയ്‌വാനില്ലെ ഒണ്ണും കുലേ ചെയ്യിനവൻ നായവിതീൽ അകപ്പടും ഒണ്ണും മിന്നേലെ വലിയോരുകാട് ചൊല്ലിയിരുക്കിനതെ നിങ്കെ കേട്ട് ഇരുക്കിനതാനേ? 22ഒണ്ണാ ഇപ്പെ ഏൻ നിങ്കകാക്ക് ചൊന്നെ, “ആരുകാലൊണ്ണാലും കൂശോറിനവൻ എല്ലാം നായവിതീക്ക് ഓയ്‌ക്കമാനെ; ആരുകാലൊണ്ണാലും കുണം നാത്തവൻ ഒൺ ചൊല്ലിയാ നായമിടിനെ കൂട്ടത്തുക്ക് മില്ലോട് നിക്കെ വേണ്ടിയിരുക്കും; ആരുകാലൊണ്ണാലും പുത്തിനാത്താ ഒൺ ചൊല്ലിയാ തീ നരകത്തുക്ക് ഓയ്‌ക്കമാനവനാകും. 23അതുനാലെ നിൻ ആകപലിയെ ആകെ കളറീകാക്ക് കുടക്കിനവോളെ ആരുക്കൊണ്ണാലും നിൻകാക്ക് എന്തൊണ്ണാലും പിണക്ക് ഒള്ളതൊൺ നിനക്ക് നിനവ് വന്താ, 24ആകപലിയെ ആകെ കളറീക്ക് മില്ലോട് വച്ചാലെ, മുതെ നീ അവൻകാക്കു പോയ് പിണക്കെ തീത്ത് വന്താലെ വേണും ആകമെ ചെയ്‌കേക്ക്. 25നിനക്ക് വുറോതമാ ആരൊണ്ണാലും പരാതീം മത്തും വരുകയോ, നിന്നെ നായാതിപതീക്ക് മില്ലോട്ടുക്ക് കൊണ്ടോകയോ ചെയ്യാ, അം നായാതിപതീകാൽ പോനെ വശീക്കേ വുറോതീം മത്തും നിരന്തോകോണും. അങ്ക് നിങ്കെ പോയ് ചേന്താ അവൻ നിന്നെ നായാതിപതീകാലും അം നായാതിപതി നിന്നെ കാവലാളി കയ്യിൽ കൊടുത്ത് അവറെ നിന്നെ ഇരുട്ടറേൽ ഇടുകേക്ക് ഇടയാകും. 26കുത്തമെ കെട്ടിളെ അണകാടെ ബൂറാ കൊടുത്തോയാതെ നിനക്ക് അങ്ക് നുൺ പുറത്തുക്ക് ഉറങ്കി വരുകേക്ക് കൂടാത്ത്” ഒൺ ഏൻ മെച്ചക്കമാ നിൻകാക്ക് ചൊന്നെ.
എടാൺ എടുപെൺ കിടത്തേചൊല്ലി പടിയ്‌ക്കെ വയ്‌ക്കിനെ
27എടാൺ എടുപെൺ കിടന്ത് നടപ്പാനില്ലയൊൺ ചൊല്ലിയിരുക്കിനെ കൽപ്പനെ നിങ്കെ കേട്ട് ഇരുക്കിനതാനേ? 28ഒണ്ണാ ഏൻ നിങ്കകാക്ക് ചൊന്നത്, പെൺ പുള്ളയെ കാണവോളെ ആശയോടെ അപ്പിണെ നോക്കിനവനെല്ലാം അപ്പിണും മത്തും ഇതയത്തിൽ എടാൺ എടുപെൺ കിടന്തേയെ. 29ഒണ്ണാ നിൻ വലത്തക്കോട്ടിലെ കണ്ണ് നിന്നെ പാപമെ ചെയ്‌കേക്ക് ഇടയാക്കിനതൊണ്ണാ അതെ ഉളയ്‌ക്കെടുത്ത് ഒറിഞ്ചാകോണും. നിൻ ഉടമ്പ് ബൂറാ നരകത്തുക്ക് ബൂശിനതക്കാട്ടീം നിൻ ഉടമ്പിലെ ഒരു ഏത്ത് നാതയാനത് നിനക്ക് നല്ലത്. 30നിൻ വലത്തക്കോട്ടിലെ കയ് നിന്നെ പാപമെ ചെയ്‌കേക്ക് ഇടയാക്കിനതൊണ്ണാ അതെ വെട്ടി ഒറിഞ്ചാകോണും. നിൻ ഉടമ്പ് ബൂറാ നരകത്തുക്ക് ബൂശിനതക്കാട്ടീം നിൻ ഉടമ്പിലെ ഏത്തിലെ ഒൺ നാതയാനത് നിനക്ക് നല്ലത്.
ആൺപെൺ വുടുക്കിനതചൊല്ലിയൊള്ളെ പടിയ്‌ക്കെ വയ്‌ക്കൽ
മത്തായി 19:9; മരുക്കോശ് 10:11–12; ലൂക്കോശ് 16:18
31ആരൊണ്ണാലും ഉടയാ പെണ്ണെ വുടുക്കിനതൊണ്ണാ അവേക്ക് വുട്ടു പുറീവേക്കൊള്ളെ കായിതമെ കൊടുക്കോണും ഒണ്ണും ചൊല്ലിയിരുക്കിനതാനേ? 32ഒണ്ണാ ഇപ്പെ ഏനോ നിങ്കകാക്ക് ചൊന്നത്, എടാൺ എടുപെൺ കിടന്ത് നടക്കിനെ കുത്തത്തുക്കല്ലാതെ ആരൊണ്ണാലും ഉടയാ പെണ്ണെ വുട്ടാലെ, അവൻ അപ്പിണെ എടാൺ എടുപെൺ കിടത്തേക്ക് വുടുക്കിനെ. വുട്ടെ പെൺമ്പുള്ളയെ ആരൊണ്ണാലും എടുത്തിരുന്താ അവനും എടാൺ എടുപെൺ കിടന്തു നടക്കിനെ.
ചത്തിയമെ അടിക്കിനതചൊല്ലിയൊള്ളെ പടിയ്‌ക്കെ വയ്‌ക്കൽ
33നിങ്കെ വാക്കെ ചൊല്ലിയാ മാറുവാനില്ലയൊണ്ണും കരുത്താവുകാൽ ഏളതൊണ്ണാലും കാരിയത്തിൽ ചത്തിയമെ അടിച്ചാ അതെ ചെയ്യോണും ഒണ്ണും മിന്നേലെ വലിയോരുകാട് ചൊന്നതെ നിങ്കെ കേട്ട് ഇരുക്കിനതാനേ? 34ഒണ്ണാ ഏൻ നിങ്കകാക്ക് ചൊന്നെ, നിങ്കെ വാക്കെ ചൊന്നവോളെ ചത്തിയമെ അടിപ്പാനില്ലെ; തെയ്‌വത്തിലെ കോയിമെ കട്ടിൽനാലെ മേലോകമെ ചൊല്ലി ആരും ചത്തിയമെ അടിപ്പാനില്ലെ; 35പൂമിയെ ചൊല്ലി ചത്തിയമെ അടിപ്പാനില്ലെ, അത് അവൻ പാതപീടം താൻ; എരുശലേമെ ചൊല്ലി ചത്തിയമെ അടിപ്പാനില്ലെ, അത് വന്ത് വലിയെ രാശാവാനെ തെയ്‌വത്തിലെ പട്ടണം താൻ. 36നിങ്കെ ഉടവൻ തലേതൊട്ട് ചത്തിയമെ അടിപ്പാനില്ലെ; എന്തൊണ്ണാ ഒരു മുടിയയൊണ്ണാലും വൊളുക്കെ വയ്‌ക്കേക്കോ കറുക്കെ വയ്‌ക്കേക്കോ നിങ്കനാലെ മുടിയാത്ത്. 37ചെയ് കൊടുക്കേക്ക് മുടീനെ കാരിയമെ ചെയ് കൊടുക്കാമൊണ്ണും ചെയ് കൊടുപ്പേക്ക് മുടിയാത്തെ കാരിയമെ ചെയ് താരാത്ത് ഒണ്ണും ചൊല്ലിയാ മതി; അല്ലാതെ ചൊന്നതെല്ലാം കുറുപ്പുനാത്തവൻകാൽ നുൺ വരിനതുതാൻ.
വയ്‌രായ്‌ക്കമചൊല്ലി പടിയ്‌ക്കെ വയ്‌ക്കിനെ
ലൂക്കോശ് 6:29–30
38കണ്ണുക്ക് പകറം കണ്ണ് പല്ലുക്ക് പകറം പല്ല് ഒണ്ണതെ നിങ്കെ കേട്ട് ഇരുക്കിനതാനേ? 39ഒണ്ണാ ഏൻ ഇപ്പെ നിങ്കകാക്ക് ചൊന്നത് എന്തൊണ്ണാ, നിങ്കാക്ക് എതിരായ് കുത്തമെ ചെയ്യിനാകാൽ പകറമെ ചെയ്‌വാനില്ലെ; നിൻ വലത്തക്കോട്ടിലെ കന്നത്തുക്ക് അടിക്കിനവനുക്ക് ഇടത്തക്കോട്ടിലെ കന്നമാം കാട്ടി കൊടിൻ. 40നിൻകാൽ പിണക്കിട്ട് നിൻ ചട്ടയെ കയ്യേത്തോവേക്ക് നായാതിപനുക്ക് മില്ലോട്ടുക്ക് പോനവനുക്ക് നിൻ പുതപ്പാം വുട്ടു കൊടുക്കോണും. 41ഒരാ നിൻകാൽ ഒരു മയിലെ തുലേക്ക് പോകേക്ക് ചൊല്ലിയാ ഇരണ്ടു മയിലെ നടക്കോണും. 42ആരൊണ്ണാലും നിങ്കകാൽ എന്തൊണ്ണാലും കേട്ടാ കൊടുക്കോണും. ഒരാ കടനെ കേട്ടാ അതാം കൊടുക്കോണും.
എതിരീകാൽ ആത്തിരമാ ഇരിൻ
ലൂക്കോശ് 6:27–28,32–36
43നിങ്കെ ഇണങ്കരുകാൽ ആത്തിരമാ ഇര് ഒണ്ണും എതിരീകാൽ വുറോതമാ ഇര് ഒണ്ണും നിങ്കെ കേട്ട് ഇരുക്കിനതാനേ? 44ഒണ്ണാ ഏൻ നിങ്കകാക്ക് ചൊന്നെ, നിങ്കെ വുറോതീകാൽ ആത്തിരമാ ഇരിൻ ഒണ്ണും നിങ്കളെ തൊല്ലെ ചെയ്യിനവേരാക്ക് വായാതുകേം ചെയ്യിൻ; 45അകനെ നിങ്കെ ചെയ്യാ നിങ്കെ മേലോകത്തിലെ തകപ്പൻ മക്കെ ആകും; അവൻ നല്ലയാളുകേക്കും തിശകെട്ടവേരാക്കും ഉടയാ പെയ്‌തെ അടിയ്‌ക്കെ വയ്‌ക്കിനെ; നീതിയൊള്ളവേരാക്കും നീതി കെട്ടവേരാക്കും മശയാം പെയ്യെ വയ്‌ക്കിനെ. 46നിങ്കകാൽ ആത്തിരമാ ഇരുക്കിനവൻകാൽ മട്ടും ആത്തിരമാ ഇരുന്താ തെയ്‌വം നിങ്കാക്ക് എകനെ കൂലിയെ തരും? കരമെ പിരിക്കിനവേരാളും അകനയേ ചെയ്യിനതാനെ? 47ഇണങ്കരെ മട്ടും വണങ്കിനതൊണ്ണാ എന്തൻ ഉവകാരം? എകൂതരല്ലാത്തവേരാകൂടി അതമേതാനേ ചെയ്യിനത്? 48അതുനാലെ മേലോകത്തിൽ ഇരുക്കിനെ നിങ്കെ തകപ്പൻ എല്ലാ കുണമും തികഞ്ചിരുക്കിനാനാലെ നിങ്കളും എല്ലാ കാരിയത്തിലും തികഞ്ചവേരാ ആനിൻ.

Tõsta esile

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in