സങ്കീ. 74
74
ദൈവാലയനാശത്തെക്കുറിച്ചുള്ള വിലാപം
ആസാഫിന്‍റെ ഒരു ധ്യാനം.
1ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്?
അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്?
2അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും
അങ്ങ് വീണ്ടെടുത്ത അവിടുത്തെ അവകാശഗോത്രത്തെയും
അങ്ങ് വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കേണമേ.
3നിത്യശൂന്യങ്ങളിലേക്ക് അങ്ങേയുടെ കാലടി വെക്കേണമേ;
ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
4അങ്ങേയുടെ വൈരികൾ അങ്ങേയുടെ സമാഗമന സ്ഥലത്തിന്‍റെ നടുവിൽ അലറുന്നു;
അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5അവർ മരക്കൂട്ടത്തിന്മേൽ
കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും
അതിന്‍റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
7അവർ അങ്ങേയുടെ വിശുദ്ധമന്ദിരം തീവച്ചു;
തിരുനാമത്തിന്‍റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8“നാം അവരെ നശിപ്പിച്ചുകളയുക” എന്നു അവരുടെ ഹൃദയത്തിൽ പറഞ്ഞു,
ദേശത്തിൽ ദൈവത്തിന്‍റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
9ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല;
യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല;
ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും?
ശത്രു അവിടുത്തെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11അവിടുത്തെ കൈ, അങ്ങേയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്?
അങ്ങേയുടെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കേണമേ.
12ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു;
ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു.
13അങ്ങേയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു;
വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
14ലിവ്യാഥാന്‍റെ#74:14 ലിവ്യാഥാന്‍റെ ലിവ്യാഥാന്‍-പുരാണത്തിലെ വ്യാളി. വിവിധ തലകളുള്ളതായി കരുതുന്നു. ഉഗ്ര കടല്‍പ്പാമ്പുകള്‍ അല്ലെങ്കില്‍ കടലിലെ വലിയ ജീവികള്‍. സങ്കീ 104:26, യെശ 27:1 നോക്കുക. തലകളെ അവിടുന്ന് തകർത്തു;
മരുഭൂവാസികളായ ജീവികൾക്ക്#74:14 മരുഭൂവാസികളായ ജീവികൾക്ക് മരുഭൂവാസികളായ ജനങ്ങള്‍ക്ക് അതിനെ ആഹാരമായി കൊടുത്തു.
15അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു,
മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു.
16പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്;
വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു.
17ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു;
അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
18യഹോവേ, ശത്രു നിന്ദിച്ചതും
മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കേണമേ.
19അങ്ങേയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ;
അങ്ങേയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
20അങ്ങേയുടെ നിയമത്തെ മാനിക്കണമേ;
ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
21പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ;
എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ.
22ദൈവമേ, എഴുന്നേറ്റ് അങ്ങേയുടെ വ്യവഹാരം നടത്തേണമേ;
മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കേണമേ.
23അങ്ങേയുടെ വൈരികളുടെ ആരവം മറക്കരുതേ;
അങ്ങേയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
Currently Selected:
സങ്കീ. 74: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.