സങ്കീ. 30
30
സ്തോത്ര പ്രാർത്ഥന
ആലയപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തുന്നു; അവിടുന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു;
എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ അവിടുന്ന് സന്ദർഭം ഉണ്ടാക്കിയതുമില്ല.
2എന്റെ ദൈവമായ യഹോവേ, അങ്ങേയോട് ഞാൻ നിലവിളിച്ചു;
അവിടുന്ന് എന്നെ സൗഖ്യമാക്കുകയും ചെയ്തു.
3യഹോവേ, അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു;
കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് അവിടുന്ന് എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.
4യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ;
അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്വിൻ.
5അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു;
അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്;
സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും;
ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.
6“ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്നു
എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു.
7യഹോവേ, അങ്ങേയുടെ പ്രസാദത്താൽ അങ്ങ് എന്നെ പർവ്വതം പോലെ ഉറച്ചു നില്ക്കുമാറാക്കി;
അവിടുത്തെ മുഖം അങ്ങ് മറച്ചു, ഞാൻ ഭ്രമിച്ചുപോയി.
8യഹോവേ, ഞാൻ അങ്ങേയോട് നിലവിളിച്ചു;
യഹോവയോട് ഞാൻ യാചിച്ചു.
9ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്?
ധൂളി അങ്ങയെ സ്തുതിക്കുമോ?
അത് അങ്ങേയുടെ സത്യം പ്രസ്താവിക്കുമോ?
10യഹോവേ, കേൾക്കേണമേ; എന്നോട് കരുണയുണ്ടാകേണമേ;
യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
11അവിടുന്ന് എന്റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു;
അവിടുന്ന് എന്റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;
12ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ.
എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.
Currently Selected:
സങ്കീ. 30: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.