സങ്കീ. 138
138
സ്തോത്രപ്രാർത്ഥന
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും;
ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും.
2ഞാൻ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്,
അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും;
അങ്ങേയുടെ നാമവും അങ്ങേയുടെ കല്പനകളും
അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു#138:2 അങ്ങേയുടെ നാമവും അങ്ങേയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു അങ്ങേയുടെ നാമത്തിന് മീതെ എല്ലാം അങ്ങ് അങ്ങേയുടെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.
3ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി;
എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും
അങ്ങേയുടെ വായിലെ വചനങ്ങൾ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;
യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.
6യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;
ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.
7ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും#138:7 അങ്ങ് എന്നെ സൂക്ഷിക്കും അങ്ങ് എന്നെ ജീവിപ്പിക്കും;
എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും;
അങ്ങേയുടെ വലങ്കൈ എന്നെ രക്ഷിക്കും.
8യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തീകരിക്കും;
യഹോവേ, അങ്ങേയുടെ ദയ എന്നേക്കുമുള്ളത്;
തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
Currently Selected:
സങ്കീ. 138: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.