YouVersion Logo
Search Icon

ന്യായാ. 17

17
മീഖാവിന്‍റെ വിഗ്രഹങ്ങൾ
1എഫ്രയീംമലനാട്ടിൽ മീഖാവ് എന്ന ഒരു പുരുഷൻ ഉണ്ടായിരുന്നു. 2അവൻ തന്‍റെ അമ്മയോട്: “കളവുപോയതും, ഞാൻ കേൾക്കെ നീ ശാപം ഉച്ചരിച്ചതുമായ നിന്‍റെ ആയിരത്തൊരുനൂറു വെള്ളിപ്പണം#17:2 ആയിരത്തൊരുനൂറു വെള്ളിപ്പണം പതിമൂന്നുകിലോഗ്രാം ഇതാ, എന്‍റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത്” എന്നു പറഞ്ഞു.
“എന്‍റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ” എന്നു അവന്‍റെ അമ്മ പറഞ്ഞു. 3അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മയ്ക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്‍റെ അമ്മ: “കൊത്തുപണിയും, വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്‍റെ മകനുവേണ്ടി യഹോവയ്ക്ക് നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അത് നിനക്ക് മടക്കിത്തരുന്നു” എന്നു പറഞ്ഞു.
4അവൻ വെള്ളി തന്‍റെ അമ്മയ്ക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്‍റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്‍റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അത് മീഖാവിന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.
5മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ മഹാപുരോഹിത വസ്ത്രമായ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി തന്‍റെ പുത്രന്മാരിൽ ഒരുവനെ സമർപ്പണം ചെയ്തു, അവന്‍റെ പുരോഹിതനാക്കി. 6അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നു.
7യെഹൂദായിലെ ബേത്‍ലേഹേമിൽ, യെഹൂദാഗോത്രത്തിൽനിന്നുള്ള ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ താമസമാക്കിയവനും ആയിരുന്നു. 8യെഹൂദായിലെ ബേത്ത്-ലേഹേംപട്ടണത്തിൽ നിന്ന് പുറപ്പെട്ടു സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു. യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്‍റെ വീട്ടിൽ എത്തി.
9മീഖാവ് അവനോട്: “നീ എവിടെനിന്ന് വരുന്നു?” എന്നു ചോദിച്ചു.
“ഞാൻ യെഹൂദായിലെ ബേത്ത്-ലേഹേമിൽനിന്ന് വരുന്ന ഒരു ലേവ്യൻ ആകുന്നു; താമസത്തിന് ഒരു സൗകര്യം അന്വേഷിക്കുകയായിരുന്നു” എന്ന് ഉത്തരം പറഞ്ഞു.
10മീഖാവ് അവനോട്: “നീ എന്നോടുകൂടെ പാർത്ത്, എനിക്ക് പിതാവും പുരോഹിതനുമായിരിക്കുക; ഞാൻ നിനക്ക് ആണ്ടിൽ പത്തു വെള്ളിപ്പണവും#17:10 പത്തു വെള്ളിപ്പണവും ഏകദേശം 115 ഗ്രാം, ഉടുപ്പും, ഭക്ഷണവും തരാം” എന്നു പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്ത് ചെന്നു. 11അവനോടുകൂടെ പാർപ്പാൻ ലേവ്യന് സമ്മതമായി; ആ യുവാവു അവന് സ്വന്തപുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു. 12മീഖാവ് ലേവ്യനെ സമർപ്പണം ചെയ്തു പുരോഹിതനാക്കി; അവൻ മീഖാവിന്‍റെ വീട്ടിൽ പാർത്തു. 13“ഒരു ലേവ്യൻ എനിക്ക് പുരോഹിതനായിരിക്കയാൽ, യഹോവ എനിക്ക് നന്മചെയ്യുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്നു മീഖാവ് പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in