YouVersion Logo
Search Icon

ഹോശേ. 14

14
യഹോവയിങ്കലേക്കു മടങ്ങുക
1യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക;
നിന്‍റെ അകൃത്യം നിമിത്തം അല്ലയോ നീ വീണിരിക്കുന്നത്.
2നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടി
യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന്
യഹോവയോട്: “സകല അകൃത്യവും ക്ഷമിച്ച്,
ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ;
എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരഫലങ്ങളെ അർപ്പിക്കും.#14:2 ഞങ്ങളുടെ അധരഫലങ്ങളെ അർപ്പിക്കും ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും
3അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല;
ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ
ഇനി ഞങ്ങളുടെ കൈവേലയോട്:
‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല;
അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ”
എന്നു പറയുവിൻ.
4“ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും;
എന്‍റെ കോപം അവനെ വിട്ടുമാറിയിരിക്കുകയാൽ
ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
5ഞാൻ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും;
അവൻ താമരപോലെ പൂത്ത്
ലെബാനോൻ വനം പോലെ വേരൂന്നും.
6അവന്‍റെ കൊമ്പുകൾ പടരും;
അവന്‍റെ ഭംഗി ഒലിവുവൃക്ഷത്തിന്‍റെ ഭംഗിപോലെയും
അവന്‍റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും.
7ജനം അവന്‍റെ നിഴലിൽ വീണ്ടും പാര്‍ക്കും#14:7 ജനം അവന്‍റെ നിഴലിൽ വീണ്ടും പാര്‍ക്കും അവര്‍ യെഹോവയുടെ നിഴലില്‍ വീണ്ടും പാര്‍ക്കും.
പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കുകയും
മുന്തിരിവള്ളിപോലെ തളിർക്കുകയും ചെയ്യും;
അതിന്‍റെ കീർത്തി ലെബാനോനിലെ വീഞ്ഞുപോലെ ആയിരിക്കും.
8“എഫ്രയീമേ, ഇനി എനിക്ക് വിഗ്രഹങ്ങളോട് എന്ത് കാര്യം?
ഞാൻ അവന് ഉത്തരം അരുളി അവനെ കടാക്ഷിക്കും;
ഞാൻ തഴച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു.
എന്നിൽ നീ ഫലം കണ്ടെത്തും.”
9ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്‍?
ഇത് അറിയുവാൻ തക്ക വിവേകി ആര്‍?
യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ;
നീതിമാന്മാർ അവയിൽ നടക്കും;
അതിക്രമക്കാരോ അവയിൽ ഇടറിവീഴും.

Currently Selected:

ഹോശേ. 14: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in