സങ്കീർത്തനങ്ങൾ 70
70
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം.
1ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
2എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ;
എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
3നന്നായി നന്നായി എന്നു പറയുന്നവർ
തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.
4നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;
നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്ത്വമുള്ളവനെന്ന് എപ്പോഴും പറയട്ടെ.
5ഞാനോ എളിയവനും ദരിദ്രനും ആകുന്നു;
ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ;
നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
യഹോവേ, താമസിക്കരുതേ.
Currently Selected:
സങ്കീർത്തനങ്ങൾ 70: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.