YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 28

28
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ;
നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നെ.
2ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർ മന്ദിരത്തിങ്കലേക്കുയർത്തി
നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
3ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടുംകൂടെ
എന്നെ വലിച്ചുകൊണ്ടുപോകരുതേ;
അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു;
എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.
4അവരുടെ ക്രിയയ്ക്കു തക്കവണ്ണവും
പ്രവൃത്തികളുടെ ദുഷ്ടതയ്ക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ;
അവരുടെ കൈകളുടെ പ്രവൃത്തിപോലെ
അവരോടു ചെയ്യേണമേ;
അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ.
5യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും
അവർ വിവേചിക്കായ്കകൊണ്ട് അവൻ അവരെ പണിയാതെ ഇടിച്ചുകളയും.
6യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ;
അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
7യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;
എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു;
എനിക്ക് സഹായവും ലഭിച്ചു;
അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു;
പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.
8യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു;
തന്റെ അഭിഷിക്തന് അവൻ രക്ഷാദുർഗം തന്നെ.
9നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ
അവകാശത്തെ അനുഗ്രഹിക്കേണമേ;
അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in