YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 26

26
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എനിക്കു ന്യായം പാലിച്ചുതരേണമേ;
ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു;
ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ;
എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.
3നിന്റെ ദയ എന്റെ കണ്ണിൻമുമ്പിൽ ഇരിക്കുന്നു;
നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.
4വ്യർഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല;
കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകച്ചിരിക്കുന്നു;
ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.
6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും
നിന്റെ അദ്ഭുതപ്രവൃത്തികളൊക്കെയും വർണിക്കേണ്ടതിനും
7ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു;
യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവയ്ക്കുന്നു.
8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും
നിന്റെ മഹത്ത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.
9പാപികളോടുകൂടെ എന്റെ പ്രാണനെയും
രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
10അവരുടെ കൈകളിൽ ദുഷ്കർമം ഉണ്ട്;
അവരുടെ വലംകൈ കോഴ നിറഞ്ഞിരിക്കുന്നു.
11ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും;
എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യേണമേ.
12എന്റെ കാലടി സമനിലത്തു നില്ക്കുന്നു;
സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 26