YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 150

150
1യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ;
അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.
2അവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ;
അവന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിപ്പിൻ.
3കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ;
വീണയോടും കിന്നരത്തോടുംകൂടെ അവനെ സ്തുതിപ്പിൻ.
4തപ്പിനോടും നൃത്തത്തോടുംകൂടെ അവനെ സ്തുതിപ്പിൻ;
തന്ത്രിനാദത്തോടും കുഴലിനോടുംകൂടെ അവനെ സ്തുതിപ്പിൻ.
5ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ;
അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.
6ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;
യഹോവയെ സ്തുതിപ്പിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 150