സങ്കീർത്തനങ്ങൾ 125
125
ആരോഹണഗീതം
1യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
എന്നേക്കും നില്ക്കുന്ന സീയോൻ പർവതംപോലെയാകുന്നു.
2പർവതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു.
യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
3നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിനു
ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.
4യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർഥികൾക്കും നന്മ ചെയ്യേണമേ.
5എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ
യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ.
യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
Currently Selected:
സങ്കീർത്തനങ്ങൾ 125: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.