YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 123

123
ആരോഹണഗീതം.
1സ്വർഗത്തിൽ വസിക്കുന്നവനായുള്ളോവേ,
നിങ്കലേക്കു ഞാൻ എന്റെ കണ്ണ് ഉയർത്തുന്നു.
2ദാസന്മാരുടെ കണ്ണ് യജമാനന്റെ കൈയിലേക്കും
ദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ
ഞങ്ങളുടെ കണ്ണ് ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്,
അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
3യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ;
ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
4സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു
ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 123