YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 120

120
ആരോഹണഗീതം.
1എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2യഹോവേ, വ്യാജമുള്ള അധരങ്ങളെയും
വഞ്ചനയുള്ള നാവിനെയും തടുത്ത് എന്റെ പ്രാണനെ രക്ഷിക്കേണമേ.
3വഞ്ചനയുള്ള നാവേ, നിനക്ക് എന്തു വരും? നിനക്ക് ഇനി എന്തു കിട്ടും?
4വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.
5ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും
കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6സമാധാന ദ്വേഷിയോടുകൂടെ പാർക്കുന്നതു എനിക്കു മതിമതിയായി
7ഞാൻ സമാധാനപ്രിയനാകുന്നു;
ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 120